Advertisment

കേളിദിനം 2019 സംഘാടക സമിതി രൂപീകരിച്ചു.

author-image
admin
Updated On
New Update

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനെട്ടാം വാര്‍ഷികാഘോഷം കേളിദിനം2019 ന്റെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പ്രമുഖ വ്യാപാര സംരഭകരായ നോളജ് ടവര്‍, കേളിദിനം2019 ന്റെ മുഖ്യ പ്രായോജകരും. മുഹന്നാദ് ബുക്ക് സ്റ്റോര്‍സ് , ടെക്നോ മേക്ക് എന്നിവര്‍ സഹപ്രായോജകരും ആയിരിക്കും. ബത്ത ക്ലാസിക് ഓഡിറ്റൊറിയത്തില്‍ നടന്ന യോഗത്തില്‍ കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം.സാദിക്ക് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കെ.പി.എം.സാദിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സെബിന്‍ ഇഖ്ബാല്‍ (ചെയര്‍മാന്‍) ഷാജി റസാഖ്, ബിന്ധ്യ മഹേഷ്‌ , ഷാജു പി.വി (വൈസ്.ചെയര്‍മാന്‍/ചെയര്‍ പേഴ്സണ്‍) സുനില്‍ സുകുമാരന്‍ (കണ്‍വീനര്‍) സീബ അനിരുദ്ധന്‍, റഫീഖ് ചാലിയം, അനിരുദ്ധന്‍ (ജോ.കണ്‍വീനര്‍) സുനില്‍ (സാമ്പത്തീക കണ്‍വീനര്‍)ലീന സുരേഷ്, ബിജി തോമസ്‌ (ജോ.കണ്‍വീനര്‍-സാമ്പത്തീകം) മധു ബാലുശ്ശേരി (പ്രോഗ്രാം) നിസാര്‍ മണ്ണഞ്ചേരി (ഭക്ഷണം) സുമേഷ് (പബ്ലിസിറ്റി), ചെല്ലപ്പന്‍ (സ്റ്റേജ് &ഡക്കറേഷന്‍) നാസര്‍ (ഗതാഗതം) ജലീല്‍ കൊതക്കുറിശ്ശി (വോളണ്ടിയര്‍)എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികള്‍ അടങ്ങുന്ന 250 അംഗ സംഘാടകസമിതി രൂപീകരിച്ചു.

2001 ല്‍ രൂപീകൃതമായി കഴിഞ്ഞ 18വര്‍ഷമായി റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാനിദ്ധ്യമായ കേളിയുടെ വാര്‍ഷികാഘോഷം കേളി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ കായിക പരിപാടികളുടെ വേദിയാകും. വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേളി അംഗങ്ങള്‍ക്കായി സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍, വിവിധ കായിക മത്സരങ്ങള്‍, ആനുകാലിക വിഷയങ്ങളെ മുന്‍നിര്‍ത്തി സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ പറഞ്ഞു. ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ സുനില്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു.

 

Advertisment