Advertisment

കേരളത്തിന്റെ വിപ്ലവ നായികയ്‍ക്ക് റിയാദ് കേളിയുടെ അന്ത്യാഞ്ജലി

author-image
admin
New Update

റിയാദ്  :  സമത്വത്തിനും സ്വാതന്ത്ര്യത്തിനും പൊരുതുന്ന സ്ത്രീകളുടെയും അടിച്ചമർത്തപ്പെടുന്ന തൊഴിലാളികളുടേയും ആശയും, ആവേശവും, മാതൃകയും, വഴികാട്ടിയുമായിരുന്ന കേരളത്തി ന്റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.

Advertisment

publive-image

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധ തയും സേവനോൻമുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. മർദ്ദിതരുടെ വിമോചനത്തിനായി പോരാടുകയും, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി എന്നും ശബ്ദമുയർത്തു കയും ചെയ്ത ഗൗരിയമ്മ സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചി രുന്നു.

തലമുറകള്‍ക്ക് വഴിവിളക്കായ ഗൗരിയമ്മ എന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരി ക്കാനും, അതിനുവേണ്ടി പോരാടാനും മുൻപന്തിയിലുണ്ടായിരുന്നു. ഗൗരിയമ്മയുടെ വേർപാട് കേരള സമൂഹത്തിന് ഒന്നാകെയും, അടിച്ചമർത്തലിനെതിരെ പോരാടുന്ന സ്ത്രീകളുൾപ്പെടെയുള്ള എല്ലാവിധ ജനവിഭാഗങ്ങൾക്കും തീരാനഷ്ടമാണെന്നും  കേളി സെക്രട്ടറിയറ്റിന്റെ അനുശോചന ക്കുറിപ്പിൽ പറഞ്ഞു.

Advertisment