Advertisment

വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യൻ രാഷ്ട്രീയം; കേളി ന്യൂസനയ്യ ഏരിയ സംവാദം

author-image
admin
New Update

റിയാദ്: വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യൻ രാഷ്ട്രീയം എന്ന വിഷയത്തിൽ കേളി ന്യൂസനയ്യ ഏരിയയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. കേളി പത്താം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ന്യൂസനയ്യ ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്.

Advertisment

publive-image

രാഷ്ട്രീയ നിരീക്ഷകനും സാംസ്കാരിക പ്രവർത്തകനുമായ ജയ ചന്ദ്രൻ നെരുവമ്പ്രം സംവാദം ഉദ്ഘാടനം ചെയ്യുന്നു

ബത്ത മാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ ന്യൂ സനയ്യ സാംസ്കാരിക കമ്മിറ്റി കൺവീനർ ബേബികുട്ടി മോഡറേ mറ്ററായി. രാഷ്ട്രീയ നിരീക്ഷകനും സാംസ്കാരിക പ്രവർത്തകനുമാ യ ജയചന്ദ്രൻ നെരുവമ്പ്രം സംവാദം ഉദ്ഘാടനം ചെയ്തു.

ഈ സത്യാനന്തര കാലഘട്ടത്തിൽ മിഥ്യകളെ മുൻനിർത്തിയാണ് സാമൂഹിക അജണ്ടകൾ നിശ്ചയിക്കുന്നതെന്നും, സത്യങ്ങളെ വള ച്ചൊടിക്കുന്ന പഴയ കാലഘട്ടത്തിനു വിരാമമായെന്നും അതുകൊ ണ്ടുതന്നെ മിഥ്യകളെ ബോധ്യപ്പെടുത്തുക എന്നത്‌ വളരെ പ്രയാസ കരമായ കാര്യമാണെന്നും ജയചന്ദ്രൻ നെരുവമ്പ്രം അഭിപ്രയപ്പെട്ടു.

ഏരിയ ജോയിന്റ് സെക്രട്ടറി ജലീൽ കോതകുറിശ്ശി ആമുഖ പ്രഭാ ഷണം നടത്തി. ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് മനോഹരൻ നെല്ലിക്കൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ഹുസൈൻ മണക്കാട്, നിസാർ മണ്ണഞ്ചേരി, ഫൈസൽ മടവൂർ, കരുണാകരൻ, കൃഷ്ണകുമാർ, കേന്ദ്ര കമ്മിറ്റി അംഗവും നസീം ഏരിയ സെക്രട്ടറിയുമായ ജോഷി പെരിഞ്ഞനം, കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ ട്രഷറ റുമായ സജിത്, ന്യൂ സനയ്യ സെന്റർ യുണിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രൻ, റിനീഷ്, രാജേഷ് ഒണകുന്ന്, സുരേഷ് കൂവോട്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ബേബി ചന്ദ്രകുമാർ നന്ദി പറഞ്ഞു.

 

Advertisment