Advertisment

തോമസ് എബ്രഹാമിന്  കേളി യാത്രയയപ്പ് നല്‍കി

author-image
admin
Updated On
New Update

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി  കലാസാംസ്കാരിക  വേദി  ന്യൂ  സനയ്യ  ഏരിയ,  സെൻട്രൽ  യൂണിറ്റ്  ട്രഷറർ തോമസ് എബ്രഹാമിന്    യൂണിറ്റിന്റെ  നേതൃത്വത്തിൽ   ഊഷ്മളമായ  യാത്രയയപ്പ് നൽകി. 24  വർഷമായി  ന്യൂ സനയ്യയിലുള്ള ഗോൾഡൻ സ്റ്റാർ (ഹൈസ്) കമ്പനിയിൽ മെഷിനിസ്റ്  ആയി  ജോലി  ചെയ്തുവരുന്നു.  പത്തനംതിട്ട ജില്ലയിലെ  റാന്നി,അയിരൂർ  സ്വദേശിയാണ്

Advertisment

publive-image

തോമസ് എബ്രഹാമിന്  യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹനന്‍ സമ്മാനിക്കുന്നു.

യൂണിറ്റ് പ്രസിഡണ്ട്   മുരളീധരൻ ആലപ്പുഴയുടെ   അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍  യൂണിറ്റ്  സെക്രട്ടറി  മോഹനൻ   സ്വാഗതം  പറഞ്ഞു.   ബേബി ചന്ദ്രകുമാർ  ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി  അംഗവും  ന്യൂ സനയ്യ   ഏരിയ  സെക്രട്ടറിയുമായ  സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി  കൺവീനർ  നാരായണൻ കയൂർ, രക്ഷാധികാരി സമിതി അംഗം മനോഹരൻ, ഷാജി,   ഏരിയ പ്രസിഡണ്ട്  പുരുഷോത്തമൻ, ഏരിയ ട്രഷറർ ജോർജ് വര്‍ഗീസ്,  ഏരിയ   കമ്മിറ്റി അംഗങ്ങളായ  കരുണാകരൻ,  നിസാർ മണ്ണഞ്ചേരി,ബേബി കുട്ടി, ജയപ്രകാശ്, ഗ്യാസ് ബക്കാല എക്സിക്യൂട്ടീവ് അംഗം ഹുസൈൻ, ലാസുരധി ജോയിന്റ് സെക്രട്ടറി രാജേഷ്,  യൂണിറ്റ് അംഗങ്ങളായ എ. ആർ വര്‍ഗീസ്, ബൈജു ബാലചന്ദ്രൻ , ശിവൻ,  ബേബി ചന്ദ്രകുമാർ,റിലേഷ് ബാബു, സജീഷ്, ഷാജി, അശോകൻ,  ഹണി ജോർജ്  എന്നിവർ  ആശംസകൾ  അർപ്പിച്ചു  സംസാരിച്ചു.

യൂണിറ്റിന്റെ  ഉപഹാരം  യൂണിറ്റ്  സെക്രട്ടറി  മോഹനൻ   യാത്ര പോകുന്ന  തോമസ് എബ്രഹാമിന്   സമ്മാനിച്ചു.. യാത്രയയപ്പിനു  തോമസ് എബ്രഹാം   നന്ദി  പറഞ്ഞു. ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരും, സഹപ്രവര്‍ത്തകരും യാത്രയയപ്പ് യോഗത്തില്‍ സന്നിഹിതരായി.

Advertisment