Advertisment

കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് : കേളി കലാസാംസ്‌കാരിക വേദി അൽ ഖർജ് ഏരിയാ ഹദ്ദാദ് യൂണിറ്റ് ട്രഷററും മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി.രാജന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അൽഖർജ് സനയ്യയിൽ 29 വർഷമായി മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം മലപ്പുറം പൊൻമള സ്വദേശിയാണ്

Advertisment

publive-image

കേളി അൽ ഖർജ് യൂണിറ്റിന്റെ ഉപഹാരം പ്രവർത്തകർ രാജന് കൈമാറുന്നു

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അച്ചുതൻ കുട്ടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യൻ വലപ്പാട്, സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയാ കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജയൻ പെരുനാട്, ഗോപാലൻ, സുകേഷ്, വേണുഗോപാൽ, മെയ്തു പട്ടാമ്പി, നിസാറുദീൻ, നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരങ്ങൾ ഹരിദാസ്, അച്യുതൻ കുട്ടി എന്നിവർ രാജന് കൈമാറി. രാജൻ യാത്രയയപ്പിന് നന്ദി പറഞ്ഞു.

 

Advertisment