Advertisment

യാത്രക്കാര്‍ക്ക് മാസ്കും ഗ്ലൗസും വിതരണം ചെയ്യാന്‍ എയര്‍ ഇന്ത്യ റിയാദ് ഓഫീസില്‍ കേളി ഹെല്‍പ് ഡെസ്ക്ക്

author-image
admin
New Update

റിയാദ്: വന്ദേഭാരത് മിഷന്‍റെ ഭാഗമായി റിയാദില്‍ നിന്ന് ഇന്ത്യയുടെ വിവിധ എയര്‍ പോര്‍ട്ടുകളിലേക്ക് പോകുന്നതിന് ടിക്കറ്റിനായി എയര്‍ ഇന്ത്യ റിയാദ് ഓഫീസില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്കും ഗ്ലൗസും സൗജന്യമായി വിതരണം ചെയ്യാന്‍ കേളി ജീവകാരുണ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ റിയാദ് എയര്‍ ഇന്ത്യ ഓഫീസില്‍ കേളി കോവിഡ് സുരക്ഷാ ഹെല്പ് ഡെസ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ അറിയിച്ചു.

Advertisment

publive-image

എയർഇന്ത്യ റിയാദ് ഓഫീസിൽ, യാത്രക്കാര്‍ക്ക് കേളി ഹെല്പ് ഡെസ്ക് പ്രവർത്തകർ മാസ്ക്കും ഗ്ലൗസും വിതരണം ചെയ്യുന്നു.

എയര്‍ ഇന്ത്യ പ്രതിനിധികളായ ഹരൂണ്‍, വിന്നി മാത്യു, മനോജ് എന്നിവരുമായി കേളി ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ റിയാദ് ഓഫീസില്‍ ടിക്കറ്റ് വാങ്ങാനെത്തുന്നവർക്ക് മാസ്കും ഗ്ലൗസും വിതരണം ചെയ്യാന്‍ അവസരമൊരുങ്ങിയത്. മാസ്കും ഗ്ലാൗസും ധരിച്ചെത്തുന്ന യാത്രക്കാരുടെ പഴയ മാസ്കിനും ഗ്ലൗസിനും പകരം പുതിയവ നല്‍കിയാണ് ഒരോ യാത്രക്കാരേയും യാത്രയാക്കുന്നത്. കേളി ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകരായ മുരളി കണിയാരത്ത്, ഹനീഫ, നാസര്‍, മധു പട്ടാമ്പി എന്നിവരാണ് കേളി കോവിഡ് സുരക്ഷാ ഹെല്പ് ഡെസ്ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

publive-image

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലനിന്നിരുന്ന ലോക്ക്ഡൗണില്‍ കേളി ഹെല്പ് ഡെസ്ക്ക് മുഖേന വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് മാസ്കും ഗ്ലൗസും വിതരണം ചെയ്യുന്ന പ്രവര്‍ത്തനവും ഏറ്റെടുത്തതെന്ന് കേളി സെക്രട്ടറി പറഞ്ഞു.

 

Advertisment