Advertisment

ജിനു വർഗ്ഗീസിന് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ്: പതിനൊന്നു വർഷത്തെ സൗദി പ്രവാസജീവിതം അവസാനിപ്പിച്ചു മാൾട്ടയി ലേക്ക് പോകുന്ന കേളി കലാസാംസ്കാരികവേദി ന്യൂ സനയ്യ ഏരിയ ലാസുർദി യൂണിറ്റ്‌ വൈസ് പ്രസിഡന്റും സാംസ്കാരിക വിഭാഗം കൺവീനറുമായിരുന്ന ജിനു വർഗീസിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ പതിനൊന്നു വർഷമായി റിയാദിലെ അൽ മന്‍ഹൽ വാട്ടർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ജിനു വർഗീസ് സ്‌പോട്‌സ് ഇനങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

Advertisment

publive-image

ജിനു വർഗ്ഗീസിന് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നിസാർ മണ്ണഞ്ചേരി സമ്മാനി ക്കുന്നു.

കേളി ജോയിന്റ് സെക്രട്ടറിയും ന്യൂ സനയ്യ രക്ഷാധികാരി കൺവീനറുമായ ഷമീർ കുന്നു മ്മൽ, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, പ്രസി ഡന്റ് മനോ ഹരൻ, ട്രഷറർ ജോർജ് വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ കോതകുറിശ്ശി, ഏരിയ കമ്മിറ്റി അംഗവും സാംസ്കാരിക വിഭാഗം കൺവീനറുമായ ബേബികുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ബാസ്, ഹുസൈൻ, കരുണാകരൻ, ബേബി ചന്ദ്രകുമാർ, അബ്ദുൾ നാസർ എന്നിവരും, കേളി മലാസ് ഏരിയായിൽ നിന്നും കെ.കെ. രാജീവൻ, ഉമ്മൽ ഹമാം ഏരിയായിൽ നിന്നും പ്രശാന്ത്, ന്യൂ സനയ്യ ഏരിയായിൽ നിന്നും താജുദീൻ, കരുണാകരൻ, വിനീത് , റിനീഷ്, വിൽസൺ, വിബിൻ ജോൺ,സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി ഉപഹാരം സമ്മാനിച്ചു. ജിനു വർഗ്ഗീസ് യാത്രയപ്പിന് നന്ദി പറഞ്ഞു.

 

Advertisment