Advertisment

25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന രാജേഷിന് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് : 25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ലാസർദ്ദീ യൂണിറ്റ് പ്രസിഡണ്ട് ആയ രാജേഷിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനായിരുന്നു.

Advertisment

publive-image

ന്യൂ സനയ്യ ഏരിയ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിക്കുകയും ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റിയിലും, ഏരിയ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സൗദി ലാസുറുദ്ദീ കമ്പനിയിൽ ഇലക്ട്രിഷൻ കം മെഷീൻ മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്ന രാജേഷ് കോഴിക്കോട്ട് മാവൂർ സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പു ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷമൽ രാജ് അധ്യക്ഷതയും സെക്രട്ടറി നിസ്സാർ മണ്ണഞ്ചേരി സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ ജോയിന്റ് ട്രഷറർ ഹുസൈൻ മണക്കാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബൈജു ബാലചന്ദ്രൻ, ബേബി ചന്ദ്രകുമാർ, കരുണാകരൻ മണ്ണടി, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നിസ്സാർ മണ്ണഞ്ചേരി രാജേഷിന് കൈമാറി. യാത്രയയപ്പ് യോഗത്തിന് രാജേഷ് നന്ദി പറഞ്ഞു.

keli journey
Advertisment