Advertisment

കേളി മലാസ് ഏരിയ ഈദ്-ഓണം സംഗമം സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ്: കേരളീയത്തനിമ വിളിച്ചറിയിച്ച വിവിധ മത്സര ഇനങ്ങളും, കലാപരിപാ ടികളും, ഓണസദ്യയുമൊരുക്കി കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ഈദ് ഓണം സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

കേളി മലാസ് ഏരിയാ കമ്മിറ്റിയുടെ ഈദ്-ഓണം സംഗമം പ്രശസ്ത കൌണ്‍സലര്‍ ജിഷ ജനാര്‍ദ്ദനന്‍ ഉത്ഘാടനം ചെയ്യുന്നു.

മലാസിലെ അൽമാസ് റസ്റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം പ്രശസ്ത എന്‍എല്‍പി കൌണ്‍സലര്‍ ജിഷ ജനാര്‍ദ്ദനന്‍ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുകുന്ദന്‍ ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി സുനില്‍ കുമാർ സ്വാഗതം പറഞ്ഞു.

കേളി രക്ഷാധികാരി അംഗങ്ങളായ സതീഷ്‌ കുമാർ, ഗോപിനാഥൻ വേങ്ങര, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ , പ്രസിഡണ്ട് ഷമീർ കുന്നുമ്മൽ, കേളി ജോയന്‍റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേളി മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം പ്രകാശന്‍ മൊറാഴ, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍, കേളി മലാസ് കുടുംബ വേദി പ്രസിഡണ്ട് ഫസീല നാസര്‍, STC Pay പ്രതിനിധി നിഷാദ് തുടങ്ങിയവർ സംഗമ ത്തിന് ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കരീം നന്ദി പറഞ്ഞു.

publive-image

ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേളിയുടെ രണ്ടാംഘട്ട സംഭാവനയുടെ ആദ്യ വിഹിതം ഹാരാ യൂണിറ്റ് അംഗം ശ്രീജിത്ത്, കേളി സെക്രട്ടറി ഷൗക്കത് നിലമ്പൂരിന് കൈമാറി.

STC Pay യും ഡിസ്പ്ലേ ഐഡിയാസും മുഖ്യ പ്രായോജകരായ ഈദ് ഓണം ആഘോഷ ത്തില്‍ കേളിയിലേയും കുടുംബവേദിയിലേയും കുട്ടികളും അംഗങ്ങളും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. നാടൻ കലാരൂപമായ പരുന്താട്ടം, മാജിക്‌ ഷോ, കഥക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ക്വിസ്, ഗാനാലാപനം, മാവേലി മന്നന് വരവേൽപ്പ്, മെന്റലിസം തുടങ്ങി വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

publive-image

 

Advertisment