Advertisment

സമരം ചെയ്യുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് കേളിയുടെ ഐക്യദാര്‍ഢ്യം

author-image
admin
Updated On
New Update

റിയാദ് : ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ (ജെഎന്‍യു) സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കേളി കലാസാംസ്കാരിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ചു. യാതൊരു ചര്‍ച്ചയും കൂടാതെ ഹോസ്റ്റല്‍ ഫീസ്‌ പല മടങ്ങ് വര്‍ദ്ധിപ്പി ച്ചതിനെതി രെയും കാംപസ്സിനുള്ളിലെ വസ്ത്രധാരണച്ചട്ടത്തിനെതിരെയുമാണ് വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ മാസം മുതല്‍ സമരം ചെയ്യുന്നത്.

Advertisment

publive-image

എന്നാല്‍ സമരത്തോട് മുഖം തിരിച്ചു നില്‍ക്കുകയും സമരക്കാരെ ചര്‍ച്ചക്ക് പോലും വിളിക്കാത്ത വൈസ് ചാന്‍സലറുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെയാണ് വിദ്യാര്‍ ഥികള്‍ സമരം കടുപ്പിച്ചിരിക്കുന്നത്. ഡല്‍ഹി പോലീസിന്റെ മൃഗീയമായ രീതിയിലുള്ള മര്‍ദ്ദനമുറകളെ അവഗണിച്ചാണ് ഇടതുപക്ഷ അനുഭാവമുള്ള വിദ്യാര്‍ഥികള്‍ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്

സര്‍വ്വകലാശാലയില്‍ പഠിക്കുന്ന പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള കുടുംബത്തില്‍നിന്നുള്ളവരാണ്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ജെഎന്‍യുവിനെ തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്ന തെന്നും, ഫീസുകള്‍ കുത്തനെ കൂട്ടി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിന്നും അകറ്റി, ഇടതുപക്ഷ അനുഭാവമുള്ള സര്‍വ്വകലാശാലയെ സംഘപരിവാറിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ഗൂഡനീക്കങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ പോരാടുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ ധാര്‍മ്മിക പിന്തുണയും നല്‍കുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisment