Advertisment

വിജയദാസ് എം.എൽ.എയുടെ വേർപാടിൽ കേളിയുടെ അനുശോചനം

author-image
admin
New Update

റിയാദ് : സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എം.എൽ.എയുമായ കെ.വി.വിജയദാസിന്റെ വേർപാടിൽ കേളി കലാ സാംസ്കാരിക വേദി അനുശോചിച്ചു.  കൃഷിക്കാരുടെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടേയും ഉന്നമനത്തിനായി പ്രവർത്തിച്ച പാലക്കാട് ജില്ലയിലെ ജനകീയനായൊരു നേതാവായിരുന്നു.

Advertisment

publive-image

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒരുകൃഷിക്കാരൻ കൂടിയായ വിജയദാസ്, കർഷകരുടെ പ്രശ്നങ്ങൾ നിയമസഭിയിൽ ഉന്നയിക്കാൻ എന്നും മുമ്പന്തിയിലുണ്ടായിരുന്നു. വിജയദാസിന്റെ അകാലവിയോഗം കർഷക പ്രസ്ഥാനത്തിനും, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.

.

Advertisment