Advertisment

പോളിങ്: കോഴിക്കോട് മുന്നില്‍, പത്തനംതിട്ട പിന്നില്‍ ! സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം; മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 74.53 ശതമാനം പോളിങ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്. 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ 74.53% പോളിങ്ങും രേഖപ്പെടുത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്. ബിജെപി പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തി-76.61%. 2016ൽ 76.31%. നേമത്ത് പോളിങ് ശതമാനം കുറഞ്ഞു–69.65%.

കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.

ജില്ലകളിലെ പോളിങ് ശതമാനം: കാസർകോട്74.8, കണ്ണൂർ 77.8 , വയനാട് 74.7, കോഴിക്കോട് 78.3, മലപ്പുറം 74.0, പാലക്കാട് 76.1, തൃശൂർ 73.6 , എറണാകുളം 74.0 , ഇടുക്കി 70.3, കോട്ടയം 72.1, ആലപ്പുഴ 74.4, പത്തനംതിട്ട 67.1, കൊല്ലം 73, തിരുവനന്തപുരം 70.2.

Advertisment