Advertisment

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

New Update

publive-image

Advertisment

ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. പാന്‍ഡമിക്കിന്റെ സാഹചര്യത്തിലും കേരള അസ്സോസിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന പരിപാടികള്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വര്‍ഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

കേരള അസ്സോസിയേഷന്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു സൂം വഴിയാണ് ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതുഭാഷയിലും ഗാനങ്ങള്‍ പാടുന്നതിനുള്ള അവസരമുണ്ടെന്നു സംഘാടകര്‍ പറഞ്ഞു.

publive-image

സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൂം മീറ്റിംഗ് ഐഡി - 897 6104 4777

പാസ്സ് കോഡ് - 975091. പരിപാടിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ദീപാ സണ്ണി (ആര്‍ട്ട്‌സ് ഡയറക്ടര്‍) - 214 552 1300

us news
Advertisment