Advertisment

തള്ളിനുമില്ലേ ദാസാ .. ഒരു പരിധിയൊക്കെ ? ഇത് നാവിന് സ്വയം പരിധി നിശ്ചയിക്കാത്തവരുടെ പരാജയ കാലമോ ?

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

'തള്ളു തള്ള് തള്ളു തള്ള് തല്ലിപ്പൊളി വണ്ടി'യെന്നുള്ള പാട്ട് ഇന്നാണ് റിലീസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ഇന്നത്തെ സംഭവവികാസങ്ങൾ കാണുമ്പോൾ മനസ്സിൽ തോന്നുന്നത്.

എന്നാലും ഇങ്ങനെയുണ്ടോ മനുഷ്യന്മാർ, എത്രത്തോളമാ അവർ തള്ളി കൂട്ടുന്നത് . തള്ളിനുമില്ലേ ഒരു പരിധിയൊക്കെ ?

ചിലപ്പോൾ അതിന്നായിരിക്കും ദൈവം ട്രോളർമാർ എന്നപേരിൽ ഒരു വിഭാഗത്തെ പടച്ചുവിട്ടത്. ഗൂഗിളിൽ ട്രാൻസ്‌ലേറ്റ് ചെയ്ത് നോക്കിയപ്പോൾ 'ഓളങ്ങൾ' 'ഉരുട്ടുന്നവൻ ' 'ചൂണ്ടക്കാരൻ' എന്നൊക്കെ കണ്ടെങ്കിലും 'സോഷ്യൽ മീഡിയയിലെ ആക്ഷേപഹാസ്യക്കാർ' എന്നത് കണ്ടപ്പോഴാണ് ശരിക്കും ആശ്വാസമായത് .

publive-image

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് കാരണവന്മാർ പറഞ്ഞു  കേട്ടിട്ടുണ്ട്. ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് ട്രോളർമാർ ദൈവത്തിന്റെ വേഷത്തിൽ ഇറങ്ങിവന്നാണ് . ഇന്നീ തളളിക്കൂട്ടുന്ന തള്ളലുകാരൊക്കെ സ്വൽപ്പമെങ്കിലും പേടിക്കുന്നത് ട്രോളർമാരെ മാത്രമാണ് .

അല്ലാതെ റിപ്പബ്ലിക്ക് പോലുള്ള ആണും പെണ്ണും കെട്ട ചാനലുകാരെയോ, പത്രക്കാരെയോ , ചാനലുകാരെയോ അല്ല . കാരണം ഇവന്മാരൊക്കെ പണം വാങ്ങി കൂലിയെഴുതുന്നവരാണ്.

publive-image

അല്ലെങ്കിൽ ചാനലിൽ അധിക പ്രസംഗം നടത്തുന്നവരാണ് . പണം കിട്ടിയാൽ ആടിനെ പട്ടിയാക്കും , അമ്മയെയും അച്ഛനെയും തള്ളിപ്പറയും !

ഇതൊക്കെ ഇവിടെ ഇപ്പോൾ എഴുതുവാൻ കാരണം ഒടിയൻ എന്ന പേരിൽ ഇറങ്ങിയിട്ടുള്ള മോഹൻലാലിൻറെ ഒരു തട്ടുപൊളിപ്പൻ പടത്തെ കുറിച്ച് അഭിപ്രായങ്ങൾ കേട്ടപ്പോഴാണ്.

മലയാളത്തിന്റെ രാജമൗലിയാകുവാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു പാവം പാലക്കാട്ടുകാരന്റെ ദയനീയമായ തകർച്ച ഇന്നിപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് .

എന്ത് പറഞ്ഞാലും കാണുവാനും കേൾക്കുവാനും കുറെ മണ്ടന്മാരായ ഫാൻസുകാരും റേഡിയോ ജോക്കികളും ദുബായിലെ ചുരുക്കം അമ്മായിമാരും ഇവന്റ് കമ്പനിക്കാരും ഞെട്ടിപ്പോയി ജീവിച്ചിരിക്കുന്നതുകൊണ്ട് ഇതല്ല ഇതിനപ്പുറവും തള്ളുകൾ കേട്ടാൽ അത്ഭുത പ്പെടേണ്ടതില്ല .

ഇന്നിപ്പോൾ ട്രോളര്‍മാര്‍ ഒന്നടങ്കം ഇദ്ദേഹത്തിന്റെ കഴുത്തിലും തലയിലും ഒക്കെ കയറിയിരുന്ന് ചെവിയിലും കണ്ണിലും മൂക്കിലും ഒക്കെ പൊങ്കാലയിട്ട് കളിക്കുമ്പോൾ കുറെയധികം ആളുകൾ ഉള്ളുകൊണ്ട് ചിരിക്കുന്നുണ്ടാകാം !

കുറെയധികം ആളുകൾക്ക് ആശ്വാസവും കുറെയധികം ആളുകൾക്ക് സ്വയം വിശ്വാസവും നേടുവാനായി എന്നതൊഴിച്ചാൽ വേറെ മലയാള സിനിമക്കോ ലാലേട്ടനോ ഒരു ഗുണവും ഉണ്ടാക്കിയില്ല എന്ന് വേണം കരുതുവാൻ .

തള്ള് കേരളത്തിലേക്ക് ഹോൾസെയിൽ ആയി കൊണ്ടുവന്ന ആളാണല്ലോ സാക്ഷാൽ പിസിജി ! ഇന്നിപ്പോൾ അദ്ദേഹത്തിനു പറ്റിയ പറ്റു വേറെ ഒരാൾക്കും അല്ലെങ്കിൽ നമ്മുടെ ശത്രുക്കൾക്ക് വരെ പറ്റല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം .

മതികെട്ടാൻ മലയുമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയും നെല്ലിയാംപതി മലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വലതുപക്ഷത്തെ ഉപേക്ഷിക്കുകയും ഒറ്റയാൾ പട്ടാളവുമായി ഈരാറ്റുപേട്ട മലയിലെ തീവ്രനിലപാടുകാരുടെ വോട്ടുകളാൽ ജയിച്ചുകയറുകയും ചെയ്തു .

പിന്നീടങ്ങോട്ട് നമ്പി നാരായണൻ തള്ളുകൾ മുതൽ ദേശീയ വനിതാ കമ്മീഷൻ തള്ളുവരെ എത്തുകയും തള്ളുകൾ കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ കേന്ദ്രം ഭരിക്കുന്നവരുടെ ചേരിയിലേക്ക് തള്ളിക്കയറുകയും അവിടെയെത്തിയപ്പോൾ ജൂനിയ മാൻഡ്രേക്ക് തലയുടെ അവസ്ഥയിലേക്ക് തള്ളുകൾ പര്യവസാനിച്ചതായുള്ള അവസ്ഥ സംജാതമാകുകയും ചെയ്തത് നാം കണ്ടു .

publive-image

എന്തായാലും വളരെ ശാന്തമായി ഒഴുകിയിരുന്ന കേരളവർമ്മയിലെ പുഴ അല്ലെങ്കിൽ വേണ്ട അരുവി , പിന്നീട് കര കവിയുകയും തീരത്തുള്ളവരെ ആക്രമിക്കുകയും ചെയ്തപ്പോൾ മലയാളക്കര ഒന്നടങ്കം പറഞ്ഞു ഡാമുകളിലെ വെള്ളം തുറന്നുവിട്ടപ്പോൾ തള്ളിക്കയറിയതാണെന്ന് .

ആ തള്ളിന്റെ ശക്തിയിൽ കേരളം ഒന്നടങ്കം പുഴകൾ കര കവിഞ്ഞപ്പോൾ കേരളവർമ്മയിലെ പുഴക്ക് അഹങ്കാരം കൂടിയതേയുള്ളൂ, താൻ കാരണം പുഴകൾ തള്ളിയൊഴുകുകയും ജനങ്ങൾ കരയിൽ നിന്നും തള്ളപ്പെടുകയും ചെയ്തപ്പോൾ കേരളവർമ്മയിലെ പുഴ കരുതിയില്ല , മറ്റൊരു മലവെള്ള പാച്ചിലിൽ അഥവാ തള്ളലിൽ താനും തള്ളപ്പെട്ടു പോകുമെന്ന യാഥാർഥ്യം .

മലയാളം പ്രൊഫസർ ഇങ്ങനെ തള്ളരുതായിരുന്നു. അവർക്ക് കോപ്പിയടിക്കാം അല്ലെങ്കിൽ അവർക്ക് അവരുടെ ഫേസ്‌ബുക്കിൽ കൂലിയെഴുത്തുകാരെയോ ആരാധകന്മാരെയോ ഒക്കെ അവരോധിക്കാം, കാരണം അവരുടെ പ്രായം അതാണ്.

publive-image

ഒന്നും മതിയാകാത്ത പ്രായം , എത്ര തള്ളിയാലും ഒന്നും പോരാതെ വരുന്ന പ്രായം. പക്ഷെ അവർക്ക് മറ്റുള്ളവരെ വിമർശിക്കുവാനോ തള്ളിപ്പറയുവാനോ അല്ലെങ്കിൽ അവർ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുവാനോ അവകാശമില്ലായിരുന്നു .

അവർക്ക് അവരുടെ ഇഷ്ടത്തിന് സഞ്ചരിക്കാമായിരുന്നു. പക്ഷെ അവർ ആദർശത്തിന്റെ വക്താവാകുവാൻ ശ്രമിച്ചു. ആദർശത്തിന്റെ സംസ്ഥാന നേതാവാകുവാൻ തള്ളിക്കയറി.

ഇന്നിപ്പോൾ അവരുടെ മാനസികാവസ്ഥ ആലോചിക്കുമ്പോൾ മനസ്സിനകത്ത് എന്തൊക്കെയോ തള്ളിക്കയറുന്നു . ഈ പ്രൊഫസർ അല്ലെങ്കിൽ ടീച്ചർ എല്ലാ പെണ്ണെഴുത്തുകാർക്കും തള്ളിക്കയറ്റക്കാർക്കും ഒരു പാഠമാകട്ടെ !

publive-image

ഭായിയോം ബഹനോം മുതൽ മീരാ ദേശ് വാസിയോം വരെ തള്ളി തള്ളി , തള്ളിന്റെ ദേശീയ അന്തർദേശീയ നേതാക്കന്മാർക്ക് ഇപ്പോൾ കിട്ടിയ ക്യാപ്പിറ്റൽ പണിഷ്‌മെന്റ് ഏതൊരുത്തന്റെയും ഉറക്കം കെടുത്തുന്നതാണ് .

ഇങ്ങനെ ജയിച്ചുജയിച്ചു കയറുകയായിരുന്നു ഇരുവരും . ആൾക്കൂട്ട ആക്രമണങ്ങളും ഭരണകൂട സ്വാധീനങ്ങളും എല്ലാം കൂട്ടിച്ചേർത്ത് മണിപവറും മസിൽ പവറും ഒക്കെ തള്ളിക്കയറ്റി !

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളെ പ്രവർത്തിക്കുവാൻ അനുവദിക്കാതെ നേതാക്കന്മാരെ കളിയാക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ഒക്കെ ചെയ്തുകൊണ്ട് ഒരു ഹിറ്റ്ലർ തള്ളിലേക്ക് നീങ്ങുകയും ചെയ്ത ഒരു തള്ള് ഭരണകൂടത്തിന് കിട്ടിയ തിരിച്ചടികളാണ് മധ്യപ്രദേശ് , രാജസ്ഥാൻ ,ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് പരാജയങ്ങൾ .

ജീവിതത്തതിൽ ജയിച്ചുജയിച്ചു കയറുമ്പോൾ മറ്റുള്ളവരെ തള്ളിത്താഴെയിട്ട് ചവുട്ടി കയറുമ്പോൾ ഓർക്കുക വല്ലപ്പോഴും - 'ഇന്ന് ഞാൻ നാളെ നീ'

ഇനിയൊരു തള്ളിനെയും തള്ളുകാരനെയും തള്ളുകാരിയെയും 2019 വർഷത്തിൽ ഇന്ത്യാ മഹാരാജ്യത്ത് വാഴിക്കില്ലെന്ന ശപഥവുമായി

ട്രോളർമാരെ തള്ളിപ്പറഞ്ഞുകൊണ്ട് തള്ള് ദാസനും ഒടിയൻ വിജയനും

dasanum vijayanum
Advertisment