Advertisment

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്ക്കല്ലെന്നും യുഡിഎഫ് കൂടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

publive-image

ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണ്. കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ ക്രമക്കേട് നടത്തി . നഷ്ടം ലാഭമായി കാണിച്ച്‌ ബാലന്‍സ് ഷീറ്റുണ്ടാക്കിയാണ് ബാങ്ക് രൂപീകരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

chennithala
Advertisment