Advertisment

ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ ഇറങ്ങുന്നത് മത്സ്യത്തൊഴിലാളികളുടെ ചിത്രമുള്ള ജഴ്‌സിയുമായി

New Update

Advertisment

ഐ.എസ്.എല്ലില്‍ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോംഗ്രൗണ്ടില്‍ ആദ്യ അങ്കത്തിനിറങ്ങുന്നത് പുതിയ ജെഴ്‌സിയുമായി. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം ആലേഖനം ചെയ്ത ജെഴ്‌സിയാണ് അണിയുക.പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായാണിത്. ബ്ലാസ്റ്റേഴ്‌സ് അംബാസഡര്‍ മോഹന്‍ലാലാണ് വീഡിയോയിലൂടെ പുതിയ ജെഴ്‌സി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

കേരളത്തില്‍ നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും മുമ്പ് മത്സ്യതൊഴിലാളികളെ ആദരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം. കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു. ഇന്ന് മുംബൈ സിറ്റിക്കെതിരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ആദ്യ കളിയില്‍ എ.ടി.കെയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

https://www.facebook.com/keralablasters/videos/784886691847234/?t=16

Advertisment