Advertisment

സീസണിലെ രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയ്‌ക്കെതിരേ

New Update

publive-image

Advertisment

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി പൂനെ സിറ്റി എഫ്.സി.യാണ്. രാത്രി 7.30 മുതല്‍ പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്സ് കോംപ്ലക്‌സിലാണ് മത്സരം.

സീസണിലെ ആദ്യമത്സരത്തില്‍ എ.ടി.കെ.യെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു ഫലം.

ഇന്ന് പൂനെ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം അഞ്ചിന് ബെംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് എതിരിടുക. കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ ബെംഗളൂരുവിനെ നേരിടണമെങ്കില്‍ കുറച്ചധികം സൂക്ഷക്കേണ്ടിയിരിക്കുന്നു.

Advertisment