Advertisment

മദ്യം വാങ്ങുന്നവരും ഉപയോഗിക്കുന്നവരും മനുഷ്യ രാണ് ; കേരള സര്‍ക്കാര്‍ അത് മനസ്സിലാക്കണം

New Update

മദ്യം വാങ്ങുന്നവരും ഉപയോഗിക്കുന്നവരും മനുഷ്യ രാണ്. കേരള സര്‍ക്കാര്‍ അത് മനസ്സിലാക്കണം. ലോകത്തെ ഏറ്റവും വലിയ ടാക്സ് ദാതാവ് തെരുവില്‍ ക്യൂ നിന്ന് ഇന്നും അപമാനിതനാകുന്നു.

Advertisment

ഹൈക്കോടതി ഇത് പറഞ്ഞപ്പോള്‍ " ബാങ്കില്‍ ക്യൂ നില്‍ക്കുന്നതുപോലെ കണ്ടാല്‍ മതിയെന്ന " വിചി ത്രമായ മറുപടി കോടതിയില്‍പ്പറഞ്ഞ സര്‍ക്കാരാണ് നമ്മുടേത്‌. ബാങ്കില്‍ ക്യൂ നില്‍ക്കുന്ന എത്രപേര്‍ ഇതുപോലെ വെയിലിലും മഴയിലും നിന്ന് അപഹാസ്യരാകാറുണ്ട് ?

വിലയുടെ 210 ശതമാനം ടാക്സ്. അതില്‍ വിൽപനികു തി സർചാർജ്,സാമൂഹിക സുരക്ഷാ സെസ്, മെഡി ക്കൽ സെസ് സർചാർജ്, പുനരധിവാസ സെസ്, ടേൺ ഓവർ ടാക്സ് എന്നിവയും ബാധകമാണ് എന്നത് പലര്‍ക്കും അറിയില്ല. ഒക്കെ മദ്യപാനിയുടെ പണമാണ്.

publive-image

പെന്‍ഷന്‍ നല്‍കാന്‍, നാടിന്‍റെ വികസനത്തിന് , കെഎസ്ആര്‍ടിസിയെ ഉദ്ധരിക്കാന്‍ , ഭരണനിര്‍വഹണത്തിനു ഒക്കെ മദ്യപാനിയുടെ പണം വേണം. കൂടാതെ..

ഓരോ പോലീസ് സ്റ്റേഷനും തങ്ങളുടെ ക്വാട്ട പൂര്‍ത്തിയാക്കാനും ഖജനാവ് നിറയ്ക്കാനുമായി മദ്യപാനികളെ പൊക്കിയെടുത്തു കൊണ്ടുപോയി പെറ്റി അടിക്കുന്ന ഏര്‍പ്പാടാണ് രസകരം. ആളെ കിട്ടിയില്ലെങ്കില്‍ ബീവരേജില്‍ നിന്ന് മദ്യം വാങ്ങി വഴിയേ നടന്നു പോകുന്നവരെ ആളും തരവും നോക്കി പോലീസ് പോക്കും.പെറ്റിയടിക്കും. ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെയും ഇങ്ങനെ കൈകാര്യം ചെയ്യുന്നുണ്ട്.ചോദിക്കാന്‍ ആരുമില്ലല്ലോ? പെറ്റി കേസ് ക്വാട്ട തികയ്ക്കാന്‍ പോലീസ് അമാനു ഷികമായ രീതികളാണ് സാധുക്കളായ ആളുകളോട് പലപ്പോഴും ചെയ്യുന്നത്. 3500 വരെയാണത്രേ ഒരാള്‍ക്ക്‌ ഫൈന്‍.

ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണം നിറയ്ക്കു ന്നത് തങ്ങളാണെന്ന് പറഞ്ഞ് പല പോലീസ് ഉദ്യോഗസ്ഥരും ഊറ്റം കൊള്ളുന്നതും കണ്ടിട്ടുണ്ട്.

മാന്യമായി മദ്യം വാങ്ങാന്‍ കഴിയില്ല.നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കണം. മാത്രമോ ബീവരേജിലെ പല ഉദ്യോഗസ്ഥരും ഗുണ്ടകളെപ്പോലെയാണ് ആളുകളോട് പെരുമാറുന്നത്.പലപ്പോഴും ആളുകളെ കയ്യേറ്റം ചെയ്യാനും അവര്‍ മടിക്കാറില്ല. ബീവറേജ് ഔട്ട്‌ ലെറ്റ് കളില്‍ സിസിടിവി ക്യാമറകള്‍ വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.ചില കമ്പനികളുടെ മദ്യത്തിന് അധിക പണം അവര്‍ വാങ്ങുന്നുണ്ട്. അളവില്‍ കൂടുതല്‍ മദ്യം വേണമെങ്കിലും അധികം പണം നല്‍കിയാല്‍ മതിയാകും. ക്രമക്കേടുകള്‍ അവിടെ അനവധിയാണ്. വിജിലന്‍സ് നിഷ്ക്രിയവും.

മദ്യപാനി എന്ന പേരിലുള്ള ഈ ആക്ഷേപവും അവഗണനയും ലോകത്ത് കേരളത്തില്‍ മാത്രം.

വിലയുടെ ഇരട്ടിയിലധികം പണം തന്നു വാങ്ങുന്ന തല്ലേ ? അത് വാങ്ങാനും , കഴിക്കാനുമുള്ള മാന്യമായി സംവിധാനം ചെയ്തുകൊടുക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വരെ പറഞ്ഞതല്ലേ ? ഉത്തരേന്ത്യയില്‍ അത്തരം സംവിധാനങ്ങള്‍ ധാരാളമുണ്ട്. സര്‍ക്കാര്‍ തന്നെയാണ് അത് ചെയ്തുകൊടുക്കുന്നത്.

പോക്കറ്റടിക്കാര്‍ക്കും മോഷ്ടാക്കള്‍ക്കും വരെ സ്വന്തം സംഘടനയുള്ള നാട്ടില്‍ സംഘടനാ ബലം ഇല്ലായെ ന്നപേരില്‍ വലിയൊരു വിഭാഗത്തോട് കാട്ടുന്ന അനീതിക്ക് അറുതിവരുത്തേണ്ടത് അനിവാര്യമാണ്.

Advertisment