Advertisment

പ്രളയ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാന്‍ കുവൈറ്റില്‍ നിന്നും ഫ്രന്റ് ലൈൻ ലോജിസ്റ്റിക് കമ്പനി വീട്ടുപകരണങ്ങൾ, ബെഡ് ഷീറ്റ്, തുണിത്തരങ്ങൾ, കുഞ്ഞുടുപ്പുകൾ, സ്കൂൾ ബാഗുകൾ ഉള്‍പ്പെടെ ശേഖരിക്കുന്നു. ലഭിക്കുന്ന സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചുനല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ അത്യാവശ്യമായ സാധന സാമഗ്രികൾ പ്രവാസലോകത്തു നിന്നും എത്തിക്കുവാൻ ഫ്രന്റ് ലൈൻ ലോജിസ്റ്റിക് ശ്രമം തുടങി.

പുതിയതോ , ഇതുവരെ ഉപയോഗിക്കാത്തതോ ആയ വീട്ടുപകരണങ്ങൾ , ബെഡ് ഷീറ്റ് , തുണിത്തരങ്ങൾ , കുഞ്ഞുടുപ്പുകൾ, സ്കൂൾ ബാഗുകൾ , ടിഫ്ഫിൻ ബോക്സുകൾ , കുട , അടുക്കള സാമഗ്രികൾ , പാത്രങ്ങൾ , സാനിറ്ററി നാപ്കിന്സ് എന്നിവയാണ് സമാഹരിക്കുന്നത് .

പ്രളയം നാമാവശേഷമാക്കിയ വീടുകളിൽ പ്രതീക്ഷയുടെ വെളിച്ചമെത്തിക്കാൻ ഫ്രന്റ് ലൈൻ ലോജിസ്റ്റിക് മറ്റു പ്രവാസികളുടെ സഹായവും തേടുകയാണ് .

ഇങ്ങനെ കുവൈറ്റിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ കണ്ടെയ്നറിലാക്കി കൊച്ചി തുറമുഖത്തെത്തിച്ചു ക്ലീയറൻസ് നടത്തി പ്രളയ ബാധിത പ്രദേശങ്ങളിൽ ഫ്രന്റ് ലൈൻ ലോജിസ്റ്റിക്സിന്റെ പ്രവർത്തകർ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.

വ്യാഴം , വെള്ളി , ശനി (22, 23 , 24 ഓഗസ്റ്റ് ) വൈകുന്നേരം നാല്‌ മണി മുതൽ എട്ട് മണിവരെയാണ് കളക്ഷൻ പോയിന്റിൽ ഫ്രന്റ് ലൈൻ പ്രവർത്തകർ ഉണ്ടാവുക.

ദുരിതബാധിതര്‍ക്ക് നല്‍കാനുള്ള സാധനങ്ങള്‍ അവിടെ ഏല്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫർവാനിയ - 9805 8865

മംഗഫ് - 96621582

അബ്ബാസിയ - 90025131 / 90025787

സാൽമിയ - 96622387

mazha
Advertisment