Advertisment

കേരളത്തില്‍ 589 കുട്ടികള്‍ ജൂണില്‍ മാത്രം ബലാത്സംഗത്തിന് ഇരകളായി; പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധന

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധന. കേരളത്തില്‍ 589 കുട്ടികളാണ് ജൂണില്‍ മാത്രം ബലാത്സംഗത്തിന് ഇരകളായത്. 19 കുട്ടികളാണ് ശരാശരി ദിവസേന പീഡിപ്പിക്കപ്പെട്ടത്.

Advertisment

publive-image

2008ല്‍ 215 കുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞവര്‍ഷമിത് 1101 ആയി. ഈ വര്‍ഷം ഒക്ടോബര്‍ വരെ 999. കൊലപാതകക്കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും കുറഞ്ഞുവരുമ്പോഴാണ് ബലാത്സംഗക്കേസുകള്‍ പേടിപ്പെടുത്തും വിധം ഉയരുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ചുമത്തുന്ന പോക്‌സോ കേസുകളില്‍ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്.

വീടുകളില്‍ സ്ത്രീകളും സുരക്ഷിതരല്ല. സ്ത്രീകള്‍ കൂടുതല്‍ ഇരയാകുന്നത് ഗാര്‍ഹിക പീഡനത്തിനാണ്. ഭര്‍ത്താവും ബന്ധുക്കളുമാണ് ഇതില്‍ പ്രതികളാകുന്നത്. 10 വര്‍ഷത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ബലാത്സംഗക്കേസുകള്‍ ശരാശരി 15 ശതമാനത്തിന് അടുത്താണ്.

കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 14,254 കേസുകളാണ്. ഇതില്‍ ബലാത്സംഗ കേസുകള്‍ 1987. ഈ വര്‍ഷം ഓക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്ത 11,302 കേസുകളില്‍ ബലാത്സംഗങ്ങള്‍ 1645.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍

വര്‍ഷം ആകെ കേസുകള്‍ ബലാത്സംഗം

2008 549 215

2009 589 235

2010 596 268

2011 1495 423

2012 1324 455

2013 1877 637

2014 2391 754

2015 2384 720

2016 2881 958

2017 3478 1101

2018 3278 999 (ഒക്ടോബര്‍ വരെ)

Advertisment