Advertisment

യു എൻ എ ജനറൽ കൗൺസിൽ ഡിസംബർ എട്ടിന് 4 മണിക്ക് കേരളാ ക്ലബ്ബിൽ വച്ചു നടക്കും

New Update

ന്യൂഡല്‍ഹി: ഡൽഹി സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും കോടതി ഉത്തരവ് നടപ്പിലാക്കുവാൻ ഡൽഹി സർക്കാർ യാതൊരു നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിൽ ഭാവി സമര പരിപാടികൾ തീരുമാനിക്കാനാണ് യു എൻ എ ജനറൽ കൗൺസിൽ വിളിച്ചു ചേർത്തിട്ടുള്ളത്. ഡൽഹിയിലെ നൂറോളം സ്വകാര്യ ആശുപത്രികളിൽ നിന്നുമുള്ള യു എൻ എ യുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

Advertisment

publive-image

നിലവിൽ ഡൽഹിയിൽ മുഖ്യ ധാരാ രാഷ്ട്രീയപാർട്ടികളും , പ്രമുഖ തൊഴിലാളി സംഘടനകളും ,വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും ഡൽഹി നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

ഡൽഹി സർക്കാരിന്റെ നഴ്സിംഗ് സമൂഹത്തോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ചു ശക്തമായ പ്രക്ഷോഭ പരിപാടികളാണ് യു എൻ എ ആസൂത്രണം ചെയ്തിട്ടുള്ളത്.

publive-image

kerala club
Advertisment