Advertisment

കെഎം മാണി അനുസ്മരണത്തിന്‍റെ മറവില്‍ നാളെ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കാനൊരുങ്ങി ജോസഫ് വിഭാഗം. കോട്ടയത്തിനു പകരം തിരുവനന്തപുരത്ത് അനുസ്മരണം സംഘടിപ്പിച്ച് നടത്തിയ രഹസ്യനീക്കം ചോര്‍ത്തിയത് ജോസഫിന്‍റെ സ്വന്തം അനുയായികള്‍. മാണിയുടെ ഓര്‍മ്മദിനത്തിന് മുന്‍പ് അട്ടിമറി നീക്കം നടത്താനുള്ള ജോസഫിന്‍റെ നീക്കത്തില്‍ പ്രതിക്ഷേധവുമായി മാണി അനുകൂലികള്‍

New Update

തിരുവനന്തപുരം : കെ എം മാണി അനുസ്മരണ സമ്മേളനത്തിന്‍റെ മറവില്‍ ഒരു വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ വിളിച്ചുകൂട്ടി പാര്‍ട്ടി ചെയര്‍മാനെയും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെയും തെരഞ്ഞെടുക്കാന്‍ കരുക്കള്‍ നീക്കി ജോസഫ് വിഭാഗം.

Advertisment

publive-image

നാളെ തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെ എം മാണി അനുസ്മരണ സമ്മേളനത്തിന് ശേഷം അടിയന്തിര യോഗം ചേര്‍ന്ന് പുതിയ ചെയര്‍മാനെയും ലീഡറെയും തെരഞ്ഞെടുക്കാനുള്ള കരുനീക്കങ്ങളാണ് ജോസഫ് വിഭാഗം നടത്തുന്നതെന്നാണ് വാര്‍ത്ത ചോര്‍ന്നത് .

യോഗത്തിലേയ്ക്ക് ക്ഷണിക്കപെട്ട ചില ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് വാര്‍ത്ത ചോര്‍ത്തി മാണി വിഭാഗത്തിനു നല്‍കിയത് . ഇതോടെ കെ എം മാണിയുടെ നാല്പതാം ഓര്‍മ്മദിനത്തിന് മുന്‍പ് പാര്‍ട്ടിയില്‍ അട്ടിമറി നീക്കം നടത്താനുള്ള ജോസഫ് വിഭാഗത്തിന്‍റെ നീക്കത്തില്‍ കടുത്ത അതൃപ്തിയും പ്രതിക്ഷേധവുമായി മാണി വിഭാഗവും രംഗത്തെത്തി.

publive-image

ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് അജണ്ടയില്‍ ഉള്‍പ്പെടുത്താതെ യോഗം ചേരാനുള്ള ജോസഫ് വിഭാഗത്തിന്‍റെ നീക്കം ഏതറ്റം വരെ പോകേണ്ടിവന്നാലും തടയുമെന്ന കടുത്ത നിലപാടിലാണ് മാണി ഗ്രൂപ്പ്.

കേരളാ കോണ്‍ഗ്രസ് തട്ടകമായ കോട്ടയത്ത് യോഗം ചേരാതെ അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് ചേരാന്‍ തീരുമാനിച്ചതുതന്നെ മാണി അനുകൂലികളായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അവിടെയ്ക്ക് എത്തുന്നത് തടയാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നെന്ന് കരുതുന്നു.

മാത്രമല്ല കെ എം മാണി അനുസ്മരണം വലിയ ജനപങ്കാളിത്തത്തോടെ നടത്താനും ജോസഫ് ഗ്രൂപ്പിന് താല്പര്യമില്ല. കെ എം മാണി വികാരം പ്രവര്‍ത്തകരില്‍ നിന്നും പരമാവധി അകന്നുപോകട്ടെ എന്നതാണ് അവരുടെ നിലപാട് .

മറുവിഭാഗം ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍,  ജോസഫ് ഗ്രൂപ്പിന്‍റെ നോമിനികളായ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ യോഗത്തിനു വിളിക്കും . അവരുടെ ഭൂരിപക്ഷവും അഭിപ്രായവും നോക്കി പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുകയാണ് ജോസഫ് വിഭാഗത്തിന്‍റെ ലക്‌ഷ്യം .

publive-image

ഇതിനായി മോന്‍സ് ജോസഫ് എം എല്‍ എ , ടിയു കുരുവിള , ജോയി എബ്രഹാം എന്നിവര്‍ രാവിലെ ജോസഫ് അനുകൂലിയായ വിവാദ വ്യവസായിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് കരുനീക്കങ്ങള്‍ നടത്തുന്നതായിട്ടായിരുന്നു

രാവിലെ മാണി വിഭാഗത്തിനു വിവരം ലഭിച്ചത്.

ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ളത് സംസ്ഥാന കമ്മിറ്റിക്കാണ്. 450 അംഗങ്ങളാണ് ഈ കമ്മിറ്റിയില്‍ ഉള്ളത്. അതില്‍ 360 പേര്‍ മാണി വിഭാഗത്തിനൊപ്പവും 90 പേര്‍ ജോസഫ് വിഭാഗത്തിനൊപ്പവുമാണ്.

പുതിയ സാഹചര്യത്തില്‍ ജോയി എബ്രഹാത്തെപ്പോലെ ഏതാനും ചിലര്‍ ജോസഫ് വിഭാഗത്തിലേയ്ക്കും അവിടെനിന്ന് ഏതാനും പേര്‍ മാണി വിഭാഗത്തിനൊപ്പവും കൂറുമാറിയിട്ടുണ്ട് .

അങ്ങനെ കൂറുമാറിയ ജോസഫ് അനുകൂലികളാണ് നാളെ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കാനാണ് ജോസഫിന്‍റെ നീക്കമെന്ന് ജോസ് കെ മാണി അനുകൂലികളെ വിളിച്ച് വിവരം ധരിപ്പിച്ചത് . ഇതോടെ നാളെ നടക്കുന്ന കെ എം മാണി അനുസ്മരണ സമ്മേളനം പ്രഷുബ്ദമാകാനാണ് സാധ്യത .

pj joseph jose k mani
Advertisment