Advertisment

ജോസ് കെ മാണി പുറത്തായപ്പോള്‍ ഒഴിവുവന്ന നിയമസഭാ സീറ്റുകള്‍ ലക്ഷ്യം വച്ച് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി. പാലായില്‍ പകരക്കാരനാകാന്‍ വാഴയ്ക്കന്‍, പൂഞ്ഞാറില്‍ ടോമി കല്ലാനി, ചങ്ങനാശേരിയില്‍ കെസി ജോസഫ്, ഏറ്റുമാനൂരില്‍ ലതിക സുഭാഷ് - സ്ഥാനാര്‍ഥി സാധ്യതകള്‍ ഇങ്ങനെ !

New Update

കോട്ടയം: കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ഒഴിവുവരുന്ന നിയമസഭാ സീറ്റുകള്‍ ലക്ഷ്യം വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കേരളാ കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരുന്ന പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ സീറ്റുകളാണ് ഇനി ഒഴിവുവരുന്നത്. ജോസഫ് വിഭാഗത്തിന് നിലവിലുള്ള കടുത്തുരുത്തിക്ക് പുറമേ വേറെ സീറ്റുകള്‍ നല്‍കേണ്ടതില്ല. അവശേഷിക്കുന്നതൊക്കെ കോണ്‍ഗ്രസിനെടുക്കാം.

Advertisment

publive-image

പ്രായം എണ്‍പതിനോടടുത്തെങ്കിലും കെ.സി ജോസഫിന് അടുത്ത തവണ എങ്ങനെയും ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനാണ് ആഗ്രഹം. ഇവിടെ സി .എഫ് തോമസ് ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കാന്‍ മുന്നില്‍ നിന്ന നേതാവ് കെ.സി ജോസഫായിരുന്നു.

publive-image

കാരണം ഇരിക്കൂറില്‍ ഇനിയും മത്സരിക്കാനായി ചെന്നാല്‍ ആ നാട്ടുകാര്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ കോട്ടയത്ത് ഒരു ലാവണം ഉണ്ടാക്കാനായിരുന്നു കെ.സിയുടെ നീക്കങ്ങള്‍. പക്ഷെ മധ്യവയസ്കരെ കണ്ടു മടുത്ത ചങ്ങനാശ്ശേരിയിലെ ജനവും കെ.സി ചെന്നാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. നാട്ടുകാരനായ ജോസി സെബാസ്റ്റ്യന് ചങ്ങനാശ്ശേരിയിലും താല്‍പര്യമുണ്ട്.

publive-image

കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയില്‍ വീണ്ടും മത്സരിക്കാനായിരുന്നു പദ്ധതിയെങ്കിലും സ്വന്തം നാടായ പാലാ ഒഴുവു വന്ന സാഹചര്യത്തില്‍ അദ്ദേഹം പാലായ്ക്കായി ഒരു കൈനോക്കി കൂടായ്കയില്ല. പക്ഷേ വാഴയ്ക്കന്‍ ഇവിടെ വരുന്നതിനോട് കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. യുഡിഎഫ് കോട്ടകളായ കാഞ്ഞിരപ്പള്ളിയിലും മൂവാറ്റുപുഴയിലും മത്സരിച്ച വാഴയ്ക്കന് മൂവാറ്റുപുഴയില്‍ തന്നെ വേണമെങ്കില്‍ ഒരവസരം കൂടി നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിലെ അഭിപ്രായം. അങ്ങനെ വന്നാല്‍ നാട്ടുകാരന്‍ തന്നെയായ ടോമി കല്ലാനിയ്ക്കും പാലായോട് താല്‍പര്യമുണ്ടായിരിക്കും.

publive-image

പാലായ്ക്ക് പുറമെ ഏറ്റുമാനൂരിലും പൂഞ്ഞാറിലും ആഗ്രഹവും സാധ്യതയുമുള്ള നേതാവാണ് ടോമി കല്ലാനി. കോണ്‍ഗ്രസിന്‍റെ കോട്ടയത്തെ പുത്തന്‍ സ്ഥാനാര്‍ഥി മോഹികളില്‍ ജയസാധ്യതയുള്ള നേതാവ് കല്ലാനിതന്നെയാണ്.

publive-image

പക്ഷേ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ ലതികാ സുഭാഷിന് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ജോസ് കെ.മാണിയെ പുറത്താക്കാന്‍ മുന്നില്‍ നിന്നത് തനിക്കും ഒരു സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ്. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കല്ലാനിയ്ക്കും ജോഷി ഫിലിപ്പിനും വാഴയ്ക്കനും സാധ്യതകളുള്ള മണ്ഡ‍ലങ്ങളാണ്.

ഇവിടങ്ങളിലൊന്നും സ്ഥാനാര്‍ഥി സാധ്യതകളുള്ള പുതിയ നേതാക്കള്‍ ഉയര്‍ന്നു വന്നിട്ടില്ലാത്തതിനാല്‍ കാഞ്ഞിരപ്പള്ളിയിലേക്കും പൂഞ്ഞാറിലേയ്ക്കും ഇറക്കുമതി സ്ഥാനാര്‍ഥികള്‍ വേണ്ടിവരും.

പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജ് യുഡിഎഫിലെത്താനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെയെങ്കില്‍ പൂഞ്ഞാര്‍ ജോര്‍ജ്ജിന് വിട്ടുകൊടുക്കേണ്ടിവരും. നിരവധി സീറ്റുകള്‍ ഒഴിവുവന്ന സാഹചര്യത്തില്‍ കോട്ടയത്തിനു പുറത്തുനിന്നും കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്തേയ്ക്ക് പാലായനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

Advertisment