Advertisment

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പിന് നാളെ തുടക്കം

New Update

കോട്ടയം : കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ക്യാമ്പ് നാളെ ചൊവ്വാഴ് ചരല്‍ക്കുന്നില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

പാര്‍ട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ടുമാര്‍, നിയോജകമണ്ഡലം പ്രസിഡണ്ടുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ക്യാമ്പ് സമാപിക്കും.

തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, പി.ടി ജോസ്, ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

കെ.എം മാണിയുടെ ജന്മദിനമായ ജനുവരി 29 ന് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടി സംഘടിപ്പിക്കുന്ന കാരുണ്യദിനം, കുട്ടനാട് ഉപതെരെഞ്ഞെടുപ്പ്, എപ്രില്‍ മാസത്തിലെ മഹാസമ്മേളത്തിന്റെ സംഘാടനം, പൗരത്വ ഭേദഗതി ബില്‍, കാര്‍ഷിക വിഷയങ്ങളില്‍ പാര്‍ട്ടി ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയും പ്രക്ഷോഭങ്ങളും ക്യാമ്പില്‍ ഉണ്ടാകും.

kerala congress
Advertisment