Advertisment

കോണ്‍ഗ്രസിനെ വെട്ടി ആരെങ്കിലും മുഖ്യമന്ത്രിയാകാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ കുഴപ്പത്തിലായി കുഴിയിലായിട്ടുണ്ടെന്ന്‍ പിജെ കുര്യന്‍. കെ എം മാണിയെ കുത്തിയുള്ള കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം കേരളാ കോണ്‍ഗ്രസ് വേദിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊല്ലം ∙ കേരളാ കോണ്‍ഗ്രസ് വേദിയില്‍ അന്തരിച്ച നേതാവ് കെ എം മാണിയെ 'കുത്തി' രാജ്യസഭാ മുൻ ഉപാധ്യക്ഷനും കോൺഗ്രസ് നേതാവുമായ പി.ജെ.കുര്യൻ. കേരളത്തിൽ കോൺഗ്രസിലെയും സിപിഎമ്മിലെയും നേതാക്കൾക്കു മാത്രമെ മുഖ്യമന്ത്രിയാകാൻ കഴിയുകയുള്ളൂ, അല്ലാതെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ കുഴപ്പത്തിലായി, കുഴിയിലായിട്ടുണ്ടെന്നായിരുന്നു കുര്യന്‍റെ വാക്കുകള്‍ .

കേരള കോൺഗ്രസ് (ജേക്കബ്) നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷം പറയുന്നതു ജനങ്ങൾ വിശ്വസിക്കാത്തതിനു കാരണം ഭരണപക്ഷം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എതിർക്കുന്നതു കൊണ്ടാണെന്നു പി.ജെ.കുര്യൻ പറഞ്ഞു .

സർക്കാർ ശരി ചെയ്താൽ അതു ശരിയാണെന്നു പറയാനുള്ള ആർജവം കാണിക്കുന്നതാണു യഥാർഥ പ്രതിപക്ഷം. എങ്കിൽ മാത്രമേ ഭരണകക്ഷിയുടെ തെറ്റു ചൂണ്ടിക്കാട്ടുമ്പോൾ ജനങ്ങൾ വിശ്വസിക്കുകയുള്ളൂ.

കേരളത്തിൽ സർക്കാരിനെ എതിർക്കാതിരിക്കാൻ കഴിയില്ല. ചെയ്യുന്നതെല്ലാം തെറ്റായതു കൊണ്ടാണ് അത്. കേരളത്തിന്റെ പ്രത്യേകത ആണത്.

pj joseph km mani
Advertisment