Advertisment

വികസന വിരോധികൾക്കുള്ള തിരിച്ചടിയാകും തിരഞ്ഞെടുപ്പ് ഫലം: കേരള കോൺഗ്രസ് (ജേക്കബ്)

New Update

publive-image

ഹരിപ്പാട്: എൽഡിഎഫ് സർക്കാരിന്റെ വികസന വിരുദ്ധ, സ്വജന പക്ഷപാത നയങ്ങൾക്ക് ഉള്ള തിരിച്ചടിയാകും കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം എന്ന് കേരള കോൺഗ്രസ് (ജേക്കബ്) ഹരിപ്പാട് നിയോജക മണ്ഡലം നേതൃ യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ഉന്നതാധികാര സമിതി അംഗം തങ്കച്ചൻ കൊല്ലമല പ്രസ്താവിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ട നിദേശങ്ങളും നേതൃയോഗം ചർച്ച ചെയ്തു. പാർട്ടി ഹരിപ്പാട് നിയോജകമണ്ഡലം സെക്രട്ടറി വിപിൻ ഹരിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തിൽ സഫറു കാർത്തികപ്പള്ളി, കൈലാസ് കുമാരപുരം തുടങ്ങിയവർ പ്രസംഗിച്ചു

alappuzha news
Advertisment