Advertisment

കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിളർന്നു ; ജോസഫുമായി ലയിക്കാന്‍ ജോണി നെല്ലൂർ വിഭാഗം.

New Update

കൊച്ചി : കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിളർന്നു. കേരള കോൺഗ്രസ്(എം) വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ്. , ജോണി നെല്ലൂർ വിഭാഗങ്ങൾ പ്രത്യേകം യോഗം ചേരുന്നു. സംസ്ഥാന കമ്മറ്റിയാണ് വിളിച്ചുകൂട്ടിയതെന്ന് ഇരു നേതാക്കളും അറിയിച്ചു. ജോസഫുമായി ലയിക്കാൻ ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചു.

Advertisment

publive-image

കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂർ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക സംസ്ഥാന കമ്മറ്റി യോഗങ്ങളാണ് ചേർന്നുകൊണ്ടിരിക്കുന്നത്. ചെയര്‍മാന്‍ ജോണി നെല്ലൂരിന്‍റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ജോസഫ് വിഭാഗവുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു കരുതുന്നു.

Advertisment