Advertisment

കേന്ദ്ര കർഷക ബില്ല്: കർഷകന്റെ മരണമണി - കേരള കോൺഗ്രസ് എം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക ബില്ലിലൂടെ കർഷകന്റെ മരണമണിയാണ് മുഴങ്ങുന്നതെന്നു കേരള കോൺഗ്രസ് (എം) പാലക്കാട്‌ ജില്ലാ കമ്മിറ്റി.

പാർലമെന്റിൽ വേണ്ടത്ര ചർച്ച കൂടാതെ പാസാക്കിയ ബില്ല്, നോട്ടു നിരോധനവും, ജി എസ് ടിയും പോലെ മറ്റൊരു ദുരന്തമാകും, കുത്തക കമ്പനികളുടെ തേർ വാഴ്ച ചെറുകിട കർഷകരെ ദുരിതത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കും.

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുവാനോ, ബേദഗതികൾ ഉൾക്കൊള്ളാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ ഫെഡറലിസത്തിന് എതിരാണ്. പാലക്കാട്‌ സെൻട്രൽ എക്സെസ് കമ്മീഷണർ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് ജോബി ജോൺ ഉത്ഘാടനം ചെയ്തു.

കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ചാർളി മാത്യു അധ്യക്ഷത വഹിച്ചു, നേതാക്കളായ കെ. ശിവരാജേഷ്‌, ടികെ വത്സലൻ, പികെ. മാധവവാര്യർ, എൻപി. ചാക്കോ, ബിജു പൂഞ്ചോല, എൻവി സാബു, പ്രജീഷ് പ്ലാക്കൽ, കെഎം. ബഷീർ, രാജൻ വർഗീസ്, കെ. സതീഷ്, റോയ് ഇമ്മാനുവൽ, മണികണ്ഠൻ. എന്നിവർ പങ്കെടുത്തു സംസാരിച്ചു.

palakkad news
Advertisment