Advertisment

ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ, മനോജ് എം തോമസ് എന്നിവര്‍ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിമാര്‍

New Update

publive-image

Advertisment

തൊടുപുഴ: കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായി ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ, മനോജ് എം തോമസ് എന്നിവരെ നിയമിച്ചതായി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ അറിയിച്ചു.

അഡ്വ. മനോജ് എം തോമസ് മുൻ കട്ടപ്പന നഗരസഭ ചെയർമാനും മുന്‍ ഇടുക്കി എംഎല്‍എ തോമസ് ജോസഫിന്‍റെ മകനുമാണ്.

ജയകൃഷ്ണന്‍ പുതിയേടത്ത് നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കേരള കോൺഗ്രസ് (എം) ഐടി വിംങ് സംസ്ഥാന ഓർഗനൈസറുമാണ്.

തൊടുപുഴ ന്യൂമാൻ കോളേജ് കെഎസ് സി യൂണിറ്റ് ഭാരവാഹിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ജയകൃഷ്ണൻ കെഎസ്സി നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, സംസ്ഥാന വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് ഇടവെട്ടി മണ്ഡലം പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

idukki news
Advertisment