Advertisment

പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ജോസ് കെ മാണിക്ക് പിന്തുണ നല്‍കുമെന്ന് നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡർ ബിജു പാലൂപ്പടവനും മണ്ഡലം പ്രസിഡൻ്റ് ആൻ്റോ പടിഞ്ഞാറെക്കരയും

New Update

പാലാ: നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്‌ ഉൾപ്പെടെ പാലാ നഗരസഭയിലെ കേരളാ കോൺഗ്രസ്സ് കൗൺസിലർമാർ ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് പിന്തുണ നൽകുമെന്ന് കേരളാ കോൺഗ്രസ് നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡർ ബിജു പാലൂപ്പടവനും കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൻ്റോ പടിഞ്ഞാറെക്കരയും പറഞ്ഞു.

Advertisment

publive-image

നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കാസ് പടവനും 4 കൗൺസിലർമാരും ജോസ് കെ മാണി, പിജെ ജോസഫ് വിഷയത്തിന് 2 വർഷം മുൻപ് തന്നെ നഗരസഭയിൽ ഇടതുപക്ഷവുമായി സഹകരിച്ചു വരുകയായിന്നു. എന്നാൽ ജോസഫ് വിഭാഗവുമായി പിരിഞ്ഞതിനു ശേഷം പാലാ ഉപതെരഞ്ഞടുപ്പിന് ശേഷം മാത്രമാണ് കുര്യാക്കോസ് പടവൻ ജോസഫ് വിഭാഗത്തിൽ ചേർന്നത്.

ഇദ്ദേഹത്തോടൊപ്പം ഉള്ള 2 കൗൺസിലർമാർ ചേർന്നാണ് ഇപ്പോൾ ജോസ്.കെ.മാണി താമസിക്കുന്ന കെഎം മാണിയുടെ പാലായിലുള്ള വീട് മ്യൂസിയം ആക്കി സർക്കാർ ഏറ്റെടുക്കണമെന്ന്, അവശ്യപ്പെട്ട് നഗരസഭാ കൗൺസിലിന് പ്രമേയം നൽകിയത്.

ഇവർ തന്നെയാണ് ഈ സാഹചര്യത്തിൽ ജോസ് കെ മാണിക്ക് എതിരായി നിൽക്കുന്നതും.ഇതിൽ അത്ഭുതം ഒന്നും ഇല്ലന്നും ബാക്കിയുള്ളവർ ഒറ്റക്കെട്ടായി ജോസ് കെ മാണിയുടെ പിന്നിൽ ഉറച്ച് നിൽക്കുമെന്നും ആൻ്റോ പടിഞ്ഞാറേക്കരയും ബിജു പാലുപ്പടവനും പറഞ്ഞു.

publive-image

ജോസ്.കെ.മാണിക്കൊപ്പം ഉറച്ച് നിൽക്കും: മേരി ഡൊമിനിക്‌

ജോസ് കെ മാണിയുടെ നയങ്ങളിലും തീരുമാനങ്ങളിലും അടിയുറച്ച് നിൽക്കുമെന്നും പൂർണ്ണ പിന്തുണ നൽകമെന്നും പാലാ നഗരസഭാധ്യഷ മേരി ഡൊമിനിക്‌. ഒരു ഘട്ടത്തിലും കെഎം മാണിയെയും ജോസ്.കെ മാണി യേയും തള്ളിപ്പറഞ്ഞിട്ടില്ലയെന്നും തുടർന്നും അതു തന്നെയാവും തന്റെ നിലപാടെന്നും അവർ പറഞ്ഞു.

Advertisment