Advertisment

ക്ഷീര കർഷക സബ്സിഡി 5 രൂപാ ആക്കി വർദ്ധിപ്പിക്കണം: സജി മഞ്ഞകടമ്പിൽ

New Update

പാലാ: ക്ഷീര കർകരുടെ നഷ്ടം പരിഹരിക്കാൻ സബ്സിഡി 5 രൂപാ ആക്കി വർദ്ധിപ്പിക്കണമെന്നും, കോവിഡ് ദുരിത കലത്ത് 3 മാസത്തെ കാലിത്തിറ്റ സൗജന്യമായി നൽകുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Advertisment

publive-image

കേരള കോൺഗ്രസ് (എം ) ഭരണ ങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക ക്ഷീര ദിനമായ ജുൺ 1 ന് ളാലം ക്ഷീര വികസന ഓഫീസ് പടിക്കൽ പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിജോ ഒരപ്പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു .

കേരള കോൺഗ്രസ് ( എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി , ഷിനു പാലത്തുങ്കൽ, കുര്യാച്ചൻ വാഴയിൽ, ജോസ് കുറ്റിക്കാട്ട്, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ബേബി വല്ലനാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment