Advertisment

ഇന്ധനവില വര്‍ധനവ്: കേരളാ കോണ്‍ഗ്രസ് (എം) കുമരകം മണ്ഡലം കമ്മിറ്റി സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചു

New Update

publive-image

Advertisment

കുമരകം: ഇന്ധനവില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ വ്യത്യസ്ത പ്രതിഷേധസമരവുമായി കേരളാ കോൺഗ്രസ് (എം) കുമരകം മണ്ഡലം കമ്മറ്റി. പെട്രോൾ ഡീസൽ വാഹനങ്ങൾ ഉപേക്ഷിച്ച്‌ ദിവസം മുഴുവൻ സൈക്കിൾ ഉപയോഗിച്ചാണ് പ്രവർത്തകർ പ്രതിക്ഷേധിച്ചത്.

സമരത്തിന് സമാപനം കുറിച്ച് കൊണ്ട് പള്ളിച്ചിറയിൽ നിന്ന് കുമരകം ചന്തകവലയിലേക്ക് സൈക്കിൾ റാലി നടത്തി.

കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപക്ക് ഒറവണകളത്തിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി , കേരളാ യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന വൈസ് പ്രസിഡന്റ് ഷെയിൻ കുമരകം ഫ്ലാഗ് ഓഫ് ചെയ്യ്തു.

ബെന്നി മാണ്ണാറ, അച്ചൻകുഞ്ഞ് പുത്തൻപുര, സി.എം മോനച്ചൻ, ജോബി പോക്കത്തിൽ, സജി കുഴക്കിയിൽ, ജെറിൻ ചേന്നാത്ത്, ഫ്രാൻസി കുഞ്ഞുമോൻ, ഡിനിൽ പുത്തൻകളം, ഷിബു പവിത്രൻ, ഓമനകുട്ടൻ പറമ്പിൽ, സിറിൾ പാലക്കൽ, ജോൺസൺ കാരക്കൽ എന്നിവർ പ്രസംഗിച്ചു.

Advertisment