Advertisment

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് സർക്കാരിൻ്റെ പരാജയം: എം മോനിച്ചൻ

New Update

publive-image

Advertisment

തൊടുപുഴ: സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് സർക്കാരിൻ്റെ പരാജയമാണെന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ പറഞ്ഞു.

പിഎസ്‌സി വെറും പരീക്ഷാ നടത്തിപ്പ് കേന്ദ്രമായി മാറിപ്പോയത് സർക്കാരിൻ്റെ രാഷ്ട്രീയാന്ധതയാണ് വെളിപ്പെടുന്നത്. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാത്തത് സർക്കാരിൻ്റെ ഇഛാശക്തിയില്ലായ്മ കാരണമാണ്.

വനിതാ ഉദ്യോഗാർത്ഥികളടക്കമുള്ള സമരക്കാരെ തല്ലിച്ചതച്ച പിണറായിയുടെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത്ഫ്രണ്ട് (ജോസഫ്) പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. മോനിച്ചൻ.

സർക്കാരിൻ്റെ രാഷ്ട്രീയാന്ധത മാറ്റാൻ മുഖ്യമന്ത്രിക്ക് തിമിരകണ്ണട പ്രതീകാത്മകമായി യൂത്ത്ഫ്രണ്ട് പ്രവർത്തകർ സമ്മാനിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈജു വറവുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമൻ്റ് ഇമ്മാനുവൽ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും രാഷ്ട്രീയാന്ധത മാറാൻ പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ഫോട്ടോയിൽ തിമിര കണ്ണട സമ്മാനിച്ചു പ്രതിഷേധിച്ചു.

യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഷിബു പൗലോസ്, ബിനോയി മുണ്ടയ്ക്കാമറ്റം, ജെയ്സ് ജോൺ, സനു മാത്യു, ജില്ലാ ജില്ലാ സെക്രട്ടറി ടി.എച്ച് ഈസാ, ഉല്ലാസ് കരുണാകരൻ, ടോജോ പോൾ, ജീസ് ജെയിംസ് തെക്കേൽ, ഷിജോ മൂന്നു മാക്കൽ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധ പ്രകടനത്തിന് രഞ്ജിത് മനപ്പുറത്ത്, പി.കെ സലിം ,ജോസഫ് മാത്യൂ, ജോൺ ആക്കാന്തിരി, സ്മിനു പുളിക്കൽ, മാത്യൂ നന്ദലത്ത്, ലാലിച്ചൻ വരിക്കപ്ലാക്കൽ, ജോർജ്ജ് ജെയിംസ്, ജിബിൻ ജോർജ്ജ്, അമൽ ബേബിച്ചൻ, ഷിജി ദേവസ്യാ,ലിറ്റോ ടോമി എന്നിവർ നേതൃത്വം നൽകി.

thodupuzha news
Advertisment