Advertisment

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ഫ്രാന്‍സീസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പിലേയ്ക്കെന്ന് സൂചന ? പഴയ ശിഷ്യന് മൂവാറ്റുപുഴ സീറ്റില്‍ ജോസഫിന്‍റെ ഉറപ്പ് ! ഫ്രാന്‍സീസ് ജോര്‍ജിനെ വിശ്വസിച്ച് ഇടതുമുന്നണിയിലേയ്ക്ക് പോയ കെ സി ജോസഫ് , ആന്റണി രാജു , പിസി ജോസഫ് എന്നിവര്‍ ഒപ്പമുണ്ടാകില്ല. ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം കേരളാ കോണ്‍ഗ്രസും പിളരുന്നു ?

New Update

publive-image

Advertisment

ഇടുക്കി : കേരളാ രാഷ്ട്രീയത്തെ മലീമസമാക്കുന്ന കേരളാ കോണ്‍ഗ്രസുകളിലെ പിളര്‍പ്പ് പ്രതിഭാസം വീണ്ടും . പി ജെ ജോസഫിന്‍റെ കാര്‍മ്മികത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനു പിന്നാലെ ഫ്രാന്‍സീസ് ജോര്‍ജ് അധ്യക്ഷനായ ജനാധിപത്യ കേരളാ കോണ്‍ഗ്രസും പിളര്‍പ്പിലേയ്ക്കുതന്നെ എന്ന് സൂചന. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ഫ്രാന്‍സീസ് ജോര്‍ജ് എക്സ് എംപി സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് ജോസഫ് വിഭാഗത്തില്‍ ലയിക്കാനാണ് നീക്കം നടക്കുന്നത്.

ലയനം ദിവസങ്ങള്‍ക്കുള്ളില്‍ നടത്താനാണ് ആലോചന. അടുത്ത തവണ ഫ്രാന്‍സീസ് ജോര്‍ജിന് മൂവാറ്റുപുഴ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ പി ജെ ജോസഫ് മുന്‍കൈയ്യെടുത്ത് സാഹചര്യം ഒരുക്കും എന്നാണ് ധാരണ. ഇക്കാര്യത്തില്‍ ചില എ വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഫ്രാന്‍സീസ് ജോര്‍ജിന് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ആ പാര്‍ട്ടിയിലെ മറ്റു പ്രമുഖ നേതാക്കളെല്ലാം പിളര്‍പ്പിനെതിരാണ്. ഡോ . കെ സി ജോസഫ് എക്സ് എം എല്‍ എ , ആന്റണി രാജു എക്സ് എം എല്‍ എ , പി സി ജോസഫ് എക്സ് എം എല്‍ എ എന്നിവരെല്ലാം ഇടതുമുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ തന്നെ തുടരാനാണ് തീരുമാനം. മാത്യു സ്റ്റീഫന്‍ എക്സ് എം എല്‍ എ മാത്രമാണ് ഫ്രാന്‍സീസ് ജോര്‍ജിനോട് ഒപ്പമുള്ളതെന്ന് പറയുന്നു.

publive-image

പിളര്‍പ്പിനെതിരെ ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് നിലനില്‍ക്കുന്നത്. ഫ്രാന്‍സീസ് ജോര്‍ജിനെ വിശ്വസിച്ച് സംയുക്ത കേരളാ കോണ്‍ഗ്രസ് വിട്ടു കഴിഞ്ഞ തവണ ഇടതുപക്ഷത്തേയ്ക്ക് പോയവരാണ് ഡോ. കെ സി ജോസഫ് , ആന്റണി രാജു , പി സി ജോസഫ് എന്നിവരൊക്കെ. ഇപ്പോള്‍ മൂവാറ്റുപുഴ സീറ്റിനുവേണ്ടി തങ്ങളെയെല്ലാം ഉപേക്ഷിച്ചു ഫ്രാന്‍സീസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പിലേയ്ക്ക് പോകുന്നത് അവസരവാദ രാഷ്ട്രീയത്തിന്‍റെ പുതിയ മുഖമാണെന്നാണ് ഈ നേതാക്കള്‍ക്കൊപ്പമുള്ളവരുടെ ആക്ഷേപം.

publive-image

കഴിഞ്ഞയാഴ്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ലയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ആ പാര്‍ട്ടിയിലെ മറ്റു നേതാക്കളൊക്കെ അതിനെ എതിര്‍ത്ത് രംഗത്ത് വന്നെങ്കിലും ഫ്രാന്‍സീസ് ജോര്‍ജ് മാത്രം അതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം ലയന വാര്‍ത്ത നിക്ഷേധിച്ചതുമില്ല. ഇതോടെ പിളരും തോറും വളരുമെന്ന് കെ എം മാണി വിശേഷിപ്പിച്ച കേരളാ കോണ്‍ഗ്രസിലെ തുടക്കം മുതലുള്ള എല്ലാ പിളര്‍പ്പുകള്‍ക്കും നേതൃത്വം നല്‍കിയ പി ജെ ജോസഫ് മുന്‍കൈയ്യെടുത്ത് ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമത് കേരളാ കോണ്‍ഗ്രസിലാണ് പിളര്‍പ്പ് അരങ്ങേറാന്‍ പോകുന്നത്.

ഇവരില്‍ ജോസഫ് ഗ്രൂപ്പ് ഉള്‍പ്പെടെ ഒരു കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തക പിന്തുണയില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ആരെന്തൊക്കെ പറഞ്ഞാലും ആയിരത്തില്‍ അധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് എന്തെങ്കിലും പാര്‍ട്ടി പരിപാടികള്‍ ഇപ്പോഴും നടത്തുന്നുണ്ടെങ്കില്‍ അത് ജോസ് കെ മാണിയുടെ ഒപ്പമുള്ള കേരളാ കോണ്‍ഗ്രസുകാര്‍ മാത്രമാണ്.

pj joseph
Advertisment