കാഞ്ചിയാര്‍: കേരള കോൺഗ്രസ് എം ഇടതുപക്ഷമുന്നണിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച കാഞ്ചിയാർ പഞ്ചായത്ത് കേരള കോൺഗ്രസ് പ്രവർത്തകർ ഇരു കേരള കോൺഗ്രസുകളുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.
ഗ്രാമപഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവുമായ സിബി മാളവന പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചാണ് പ്രതിഷേധം അറിയിച്ചത്.
ഓഫീസ് ചാർജ് മണ്ഡലം സെക്രട്ടറിയും മുൻ പഞ്ചായത്ത് മെമ്പറുമായ ഷുഹൈബ് മുള്ളൻകുഴി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇടുക്കി കാർഷിക വികസന ബാങ്ക് ഡയറക്ടറുമായ ഷിജി സിബി, വാർഡ് പ്രസിഡന്റ് മാരായ സിബിച്ചൻ പാറക്കൽ, ജിജുമോൻ ജോണി, മണ്ഡലം ഭാരവാഹികളായ സെബാസ്റ്റ്യൻ മാറ്റമുണ്ട്, രാജേഷ് കണയം മാക്കൽ, ബിജു പൂതക്കുഴി, യൂത്ത് ഫ്രണ്ട് നേതാക്കളായ ശിലിറ്റ് ആന്റണി, അലൻ തെക്കേ വയലിൽ, എന്നിവർ എഐസിസി മെമ്പർ ഇഎം ആഗസ്റ്റി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ കെപിസിസി സെക്രട്ടറി തോമസ് രാജൻ തുടങ്ങിയ നേതാക്കളിൽ നിന്നും പാർട്ടി പ്രാഥമിക മെമ്പർഷിപ്പ് ഏറ്റുവാങ്ങി.
കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലുമുള്ള കേരള കോൺഗ്രസ് പ്രവർത്തകർ 150 ഇൽപരം കുടുംബങ്ങൾ 400 ഓളം അംഗങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുവാൻ തീരുമാനിച്ചുവെന്നും സിബി മാളവന അറിയിച്ചു.
രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഭീഷണിയായി നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ പോരാടുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാസാഗരത്തിൽ ഓരോ തുള്ളികളായി ലയിക്കുവാൻ തീരുമാനിച്ചു എന്നും സിബി മാളവന പറഞ്ഞു.