Advertisment

സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു: നിയന്ത്രണങ്ങൾ കടുപ്പിക്കാന് സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക യോ​ഗം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക യോ​ഗം ചേരും. ഇന്ന് ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും.

Advertisment

publive-image

ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതു നിലപാട്. എന്നാല്‍ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനായിരിക്കും തീരുമാനം.

ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. 7,445 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാള്‍ക്ക് വീതം പോസിറ്റീവ് ആകുന്നുണ്ട്. മൂന്നു ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ തൊള്ളായിരം കടന്നിരുന്നു.

Advertisment