Advertisment

സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം അതിരൂക്ഷമാകുന്നു: 6 ദിവസം കൊണ്ട് കേരളത്തിലുണ്ടായത് 10,523 രോഗികളും 53 മരണവും: അടിയന്തിരഘട്ടം മറികടക്കാൻ കൂടുതൽ ഡോക്ടർമാർക്ക് സർക്കാർ ഐസിയു പരിശീലനം നൽകും

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡിന്‍റെ അതിവേഗത്തിലുള്ള കുതിപ്പാണ് വരും ദിവസങ്ങളിലുണ്ടാവുകയെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ. വെറും 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്.

മരണങ്ങളുടെ 58 ശതമാനവും പുതിയ കാൽലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്. അടിയന്തിരഘട്ടം മറികടക്കാൻ കൂടുതൽ ഡോക്ടർമാർക്ക് സർക്കാർ ഐസിയു പരിശീലനം നൽകും.

രോഗികളുടെ എണ്ണത്തിൽ സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുത്തനെയുള്ള വർധനവ് നേരത്തേയാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണ് കണക്കുകൾ. പ്രതിരോധം പൊലീസിനെ ഏൽപ്പിച്ച ആഴ്ച്ചകളിലും വ്യാപനം പിടികൊടുക്കുന്നില്ല.

ആഗസ്ത് 14 മുതൽ 19 വരെ 6 ദിവസങ്ങൾക്കുള്ളിൽ 10523 പുതിയ രോഗികളാണുണ്ടായത്. മരണസംഖ്യയും പൊടുന്നനെ കൂടി. ആറ് ദിവസത്തിനിടെ 53 മരണം. 8 മരണങ്ങളെ ഔദ്യോഗികമായി ഒഴിവാക്കിയെങ്കിൽ ഫലം കാക്കുന്നവയും ഇതുവരെ പട്ടികയിൽ പെടാത്തവയും വേറെയുണ്ട്.

kerala covid
Advertisment