Advertisment

ഭരണം കിട്ടായാല്‍ പത്തു പുത്തന്‍ ഉണ്ടാക്കാമെന്ന മോഹം പൊലിഞ്ഞ നിരാശയില്‍ ചില യുഡിഎഫ് നേതാക്കള്‍ ! മധ്യകേരളത്തിലെ ഘടകകക്ഷി നേതാവിന് വാഗ്ദാനം ചെയ്തിരുന്നത് സാമ്പത്തിക നേട്ടമുണ്ടായിരുന്ന കോര്‍പറേഷന്റെ അധ്യക്ഷ പദവി. വിമത പ്രവര്‍ത്തനം നടത്താതിരിക്കാനുള്ള വാഗ്ദാനത്തില്‍ മയങ്ങിയ നേതാവ് കടുത്ത നിരാശയില്‍. ദേവസ്വം ബോര്‍ഡ് ലക്ഷ്യം വച്ചിരുന്ന ഉന്നത നേതാവിനും മനോവിഷമം. ബോര്‍ഡ്- കോര്‍പറേഷന്‍ പദവികള്‍ വില്‍ക്കാന്‍ വച്ച നേതാക്കളും നിരാശയില്‍ ! എംഎംഎ, മന്ത്രി പദവികള്‍ മോഹിച്ചവര്‍ക്ക് പുറമെ കച്ചവടം ലക്ഷ്യമിട്ട നേതാക്കളും ഭരണം കിട്ടാതായതോടെ കടുത്ത ദുഖത്തില്‍ !

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടായ തിരിച്ചടി തകര്‍ത്തത് പലരുടെയും എംഎല്‍എയും മന്ത്രിയും ആകാനുള്ള മോഹങ്ങള്‍ മാത്രമായിരുന്നില്ല.

Advertisment

publive-image

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നടത്താനിരുന്ന പല കച്ചവടങ്ങളും പൊളിഞ്ഞ വിഷമത്തിലാണ് പല നേതാക്കളും. മത്സരിക്കാനാഗ്രഹിച്ച് അതു കിട്ടാതെ വന്നതോടെ, ഭരണം കിട്ടിയാല്‍ പത്തു പുത്തനുണ്ടാക്കാമെന്ന മോഹം പൊലിഞ്ഞതില്‍ കടുത്ത നിരാശയിലാണ് പലരും.

മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കിലും പല പദവികളും മോഹിച്ചിരുന്ന നേതാക്കളാണ് കടുത്ത നിരാശയിലായത്. വിവരാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍,പിഎസസി, വനിതാകമ്മീഷന്‍ തുടങ്ങി നിരവധി കമ്മീഷനിലേക്ക് ആളെ നിയമിക്കാന്‍ വോട്ടെണ്ണും മുമ്പ് തന്നെ പല നേതാക്കളും പദ്ധതിയിട്ടിരുന്നു. ഒഴിവു വരുന്ന കമ്മീഷനുകളുടെ എണ്ണം പോലും കണക്കാക്കിയാണ് ഇവര്‍ ഇരുന്നത്. അംഗമൊന്നിന് ലക്ഷങ്ങള്‍ വാങ്ങാമെന്നും പലരും പ്രതീക്ഷയര്‍പ്പിച്ചിരുന്നു.

ഭരണം കിട്ടാതായതോടെ ഈ പ്രതീക്ഷയെല്ലാം മങ്ങി. ബോര്‍ഡ്, കോര്‍പറേഷനുകളുടെ അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്ന നിരവധി നേതാക്കളാണ് കടുത്ത നിരാശയിലായിരുന്നത്. ബോര്‍ഡിന്റെ വലുപ്പമനുസരിച്ച് അംഗമാക്കാന്‍ 25000 രൂപ മുതല്‍ മുകളിലോട്ട് ആയിരുന്നു ലേലത്തുക.

ചിലരൊക്കെ ചില പ്രാഞ്ചികളുടെ ചിലവില്‍ ഇതിനായി കഴിഞ്ഞ മാസം തലസ്ഥാനത്ത് വന്നിരുന്നു. ഇനി ഈ തുകയൊക്കെ പലരും മടക്കി ചോദിക്കുമോ എന്ന സംശയത്തിലാണ്. മധ്യകേരളത്തില്‍ സീറ്റു കിട്ടാതിരുന്ന ഒരു നേതാവിനെ മുന്നണി താല്‍ക്കാലികമായി ഒരു ചുമതല നല്‍കി കുടിയിരുത്തിയിരുന്നു.

ഭരണം കിട്ടിയാല്‍ ഒരു പ്രധാന കോര്‍പറേഷന്റെ ചുമതലയാണ് ഇയാള്‍ക്ക് വാഗ്ദാനം ചെയ്തത്. സാമ്പത്തിക ഭദ്രതയുള്ള കോര്‍പറേഷന്റെ ഭരണം സ്വപ്‌നം കണ്ട ഈ നേതാവ് ഇപ്പോള്‍ കടുത്ത നിരാശയിലാണ്. മത്സരിക്കാതെ മാറി നില്‍ക്കാല്‍ ദേവസ്വം ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട നേതാവും കടുത്ത മനോവിഷമത്തിലാണ്.

election news
Advertisment