Advertisment

ധര്‍മ്മടത്തെ ചെങ്കടലാക്കി മുഖ്യമന്ത്രിയുടെ റോഡ് ഷോ; നേമത്ത് ആവേശമായി രാഹുല്‍ ഗാന്ധി; പരസ്യപ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അത്യാവേശത്തില്‍ മുന്നണികള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: വയനാട് ജില്ലയിൽ പ്രചാരണം അവസാനിച്ചു. ജില്ലയിൽ വൈകിട്ട് ആറുമണി വരെയായിരുന്നു പ്രചാരണം. മറ്റിടങ്ങളിൽ ഏഴു വരെയാണ്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി.

ധർമടം മണ്ഡലത്തിൽ പ്രകാശ് രാജ്, ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവരടങ്ങിയ വലിയ താരനിരയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്നലെ വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയില്‍ സിതാര കൃഷ്ണകുമാര്‍, ടിഎം കൃഷ്ണ, പുഷ്പാവതി എന്നിങ്ങനെ നിരവധി കലാസാംസ്‌കാരികരംഗത്തെ പ്രമുഖരാണ് അണിനിരന്നത്.

നേമത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി രാഹുല്‍ ഗാന്ധിയെത്തി. ഹെലിക്കോപ്റ്ററില്‍ നേമത്ത് എത്തിയ രാഹുല്‍ ഹെലിപ്പാടില്‍ നിന്ന് ഓട്ടോയില്‍ വേദിയിലേക്ക് വന്നത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. കോഴിക്കോട് റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.

കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി ആര്‍.എസ്.എസും ബി.ജെ.പിയും കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഒരിക്കലും സി പി എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേൾക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുമ്പോൾ കേരളത്തിൽ അവർ നിശബ്ദരാണ്. കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

Advertisment