Advertisment

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) മണ്ണാർക്കാട് ഡിവിഷൻ ജനറൽ ബോഡി യോ​ഗം നടത്തി

New Update

publive-image

പാലക്കാട്: വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുദ്ദേശിച്ച് കേന്ദ്ര സർക്കാർ കൊണ്ടു വന്നിട്ടുള്ള നിയമ ഭേദഗതി 2021 പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) മണ്ണാർക്കാട് ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

Advertisment

വൈദ്യുതി നിയമ ഭേദഗതി മൂലം ഉപഭോക്താക്കൾക്ക് ഭീമമായ നിരക്ക് വർദ്ധനവിനും  കാർഷിക, വ്യവസായ മേഖലകളുടെ  തകർച്ചക്കും ഇത് വഴിവെക്കും. ജനൽ ബോഡി യോഗം എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി.ഇബ്രാഹീം സ്മാരക ഹാളിൽ വെച്ചു നടന്ന ജനറൽ ബോഡിയിൽ

ഡിവിഷൻ പ്രസിഡൻറ് ശ്രികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.മുഹമ്മദ് ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം പി വേണുഗോപാൽ, കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ,  സംസ്ഥാന കൗൺസിൽ അംഗം     മണികുളങ്ങര അശോകൻ, ശിവകുമാർ, പ്രകാശ് എന്നിവർ സംസാരിച്ചു.

Advertisment