Advertisment

വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത

New Update

കൊച്ചി: ഇനി വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Advertisment

publive-image

കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിവെട്ടുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Rain
Advertisment