ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘടനകളുടെ സഹകരണം ഒഴിവാക്കിയിരിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയെന്ന് സജി മഞ്ഞക്കടമ്പില്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, August 13, 2019

കോട്ടയം: കഴിഞ്ഞ വര്‍ഷം രൂക്ഷമായ മഴയും പ്രളയവും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്ന് വിട്ട് രൂക്ഷമായ പ്രളയം സൃഷ്ടിച്ചപ്പോള്‍ കേരളത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ രാഷ്ട്രീയ, ജാതി മത വര്‍ഗ്ഗ ചിന്തകള്‍ മറന്ന് കേരളം ഒരുമയോടെ കൈ കോര്‍ത്തതിനാലാണ് പ്രളയത്തില്‍ നിന്നും മനുഷ്യ ജീവന്‍ സംരക്ഷിച്ചത്.

കേരളത്തെ ഭാഗികമായെങ്കിലും പ്രളയത്തില്‍ നിന്നും മോചിപ്പിച്ചത് എന്നുമുള്ള യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് സന്നദ്ധ സംഘടനകളുടെ സഹകരണം ക്യാമ്പുകളില്‍ നിന്നും ഒഴിവാനുള്ള തീരുമാനത്തിന് പിന്നിലെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നേതൃ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

കേരളത്തെ വിണ്ടും വിഴുങ്ങിയ പ്രളയത്തെ അതി ജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നും സജി ആവശ്യപ്പെട്ടു.ഇത്തരം നാടിനെ ബാധിക്കുന്ന ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്കിലും രാഷ്ട്രിയ ചിന്താഗതി മാറ്റി വയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറകണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

×