Advertisment

സം​സ്ഥാ​ന​ത്ത് സ​ഞ്ച​രി​ക്കു​ന്ന അ​ഞ്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ല​ബോ​റ​ട്ട​റി​ക​ള്‍

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ഞ്ച​രി​ക്കു​ന്ന അ​ഞ്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ല​ബോ​റ​ട്ട​റി​ക​ള്‍. ഭ​ക്ഷ​ണ പ​ദാ​ര്‍​ത്ഥ​ങ്ങ​ളി​ലെ മാ​യം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​ണ് ല​ബോ​റ​ട്ട​റി​ക​ള്‍. ഇ​തി​ല്‍ മൂ​ന്ന് ല​ബോ​റ​ട്ട​റി​ക​ള്‍ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ രാ​സ​പ​ര​വും മൈ​ക്രോ​ബ​യോ​ള​ജി​ക്ക​ല്‍ പ്ര​കാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റ്റ് ര​ണ്ട് ലാ​ബു​ക​ളി​ല്‍ രാ​സ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന​താ​ണ്.

Advertisment

publive-image

ഭ​ക്ഷ്യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ഈ ​സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി​ക​ള്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ മൂ​ന്ന് സ​ഞ്ച​രി​ക്കു​ന്ന ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ള്‍ കേ​ന്ദ്ര​മാ​ക്കി​യാ​ണ് ഈ ​ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

Advertisment