Advertisment

കേരളത്തില്‍ 14 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം 80000 നു മുകളില്‍ ! 10 മണ്ഡലങ്ങളില്‍ 1 ലക്ഷത്തിനു മുകളില്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ രാജിക്ക് ഇന്ന്‍ തിയതി കുറിയ്ക്കുമായിരുന്നു

New Update

തിരുവനന്തപുരം : കേരളത്തില്‍ യു ഡി എഫിന്‍റെ ജയം 10 മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷത്തിനാണ്. രണ്ടിടത്ത് ഭൂരിപക്ഷം 2 ലക്ഷം കടന്നു. രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം 4.31 ലക്ഷമാണ്. ബാക്കി അഞ്ചിടത്ത് ഭൂരിപക്ഷം ഒന്നര ലക്ഷം കടന്നു. മറ്റു 5 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അമ്പതിനായിരത്തിനു മുകളിലാണ്. അതില്‍ തന്നെ നാലിടത്തും ഭൂരിപക്ഷം 80000 നു മുകളിലുമാണ്.

Advertisment

publive-image

അതായത് അത്യുജ്വല വിജയം യു ഡി എഫിന് ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന്‍റെ പരാജയത്തിന്‍റെ താഴ്ച എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ . പരാജയ കാരണങ്ങള്‍ തേടി എല്‍ ഡി എഫ് നേതാക്കള്‍ എങ്ങും പോകേണ്ട കാര്യമില്ല .

സര്‍ക്കാരിന്‍റെ തലപ്പത്തേയ്ക്ക് നോക്കിയാല്‍ മതി. ഈ പരാജയം സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്തായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്ക് തിയതി മാത്രം തീരുമാനിച്ചാല്‍ മതിയായിരുന്നു .

publive-image

പക്ഷെ സിപിഎമ്മില്‍ അതിശക്തനായ മുഖ്യമന്ത്രി പിണറായി വിജയനോട് രാജി ആവശ്യപ്പെടാന്‍ തക്ക ശേഷി ആ പാര്‍ട്ടിക്കില്ലെന്നതാണ് സത്യം . അതിനാല്‍ പിണറായി പദവിയില്‍ തുടരുകയും ചെയ്യും . ഏതെങ്കിലും തിരിച്ചടിയുടെ പേരില്‍ ശൈലി തിരുത്തുന്ന സ്വഭാവക്കാരനുമല്ല പിണറായി വിജയന്‍ .

publive-image

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും ആഘാദം ഏറ്റില്ലെങ്കിലും സീറ്റുകളുടെ എണ്ണംകൊണ്ട് ഇതിനു സമാനമായൊരു പരാജയം തന്നെയാണ് യു ഡി എഫിനും ഉണ്ടായത് . പാര്‍ട്ടിയില്‍ കരുത്തനായിരുന്നെങ്കിലും അന്ന്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് രാജി വയ്ക്കേണ്ടി വന്നത് ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ നല്ലൊരു ചരിത്രമാണ് .

ele 19
Advertisment