Advertisment

ലോക് ഡൗണിനു ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ; ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷം എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് ലോ്ക്ഡൗണിനു ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇതോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷം എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.എം അബ്രാഹമാണ് 17 അംഗം സമിതിയുടെ കണ്‍വീനറെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image

ലോക്ക്ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ സമിതി രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായിനടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശിച്ചിരുന്നു.

ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി. ഇക്ബാല്‍, ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി, അടൂര്‍ ഗോപാലകൃഷ്ണന്‍, മാമ്മന്‍ മാത്യു, ശ്രേയംസ്‌കുമാര്‍, ബിഷപ് മാത്യു അറയ്ക്കല്‍, അരുണ സുന്ദര്‍ രാജ്, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, അഡ്വ.ബി.രാമന്‍ പിള്ള, രാജീവ് സദാനന്ദന്‍, എം.വി പിള്ള, ഡോ.ഫസര്‍ ഗഫൂര്‍, ഡോ.ഹൃദയ രാജന്‍, ഡോ.മൃദുല്‍ ഈപ്പന്‍, ഡോ.പി.എ കുമാര്‍, ഡോ.ഖദീജ മുംതാസ് തുടങ്ങിയവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

cm pinarayi lock down kerala govt
Advertisment