Advertisment

സംസ്ഥാനത്ത്‌ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്‍റെ പഞ്ചായത്തുതല പ്രഖ്യാപനം 28 ന്

New Update

publive-image

Advertisment

ഉടുമ്പന്നൂർ: സംസ്ഥാനത്ത്‌ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും ജനുവരി 28, വ്യാഴാഴ്‌ച രാവിലെ 10.30 ന്‌ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്‌തീന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും .

ഈ പരിപാടിയുടെ ഗ്രാമപഞ്ചായത്തുതല പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും സേവന അദാലത്തും 28 ന് രാവിലെ 10.30 ന് ഉടുമ്പന്നൂര്‍ റോസ്‌ ഓഡിറ്റോറിയത്തിൽ വച്ച്‌ ഗ്രാമഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് ബിന്ദു രവീന്ദ്രന്റെ അദ്ധ്യഷതയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ലംതീഷ്‌ നിര്‍വ്വഹിക്കും.

ലൈഫ്‌ ഭവനപദ്ധതിയിൽ വീടു ലഭിച്ച ഗുണഭോക്താക്കൾ യോഗത്തിൽ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കണമെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. വിവിധ വകുപ്പുകള്‍ മുഖേന ലൈഫ്‌ ഗുണഭോക്താക്കള്‍ക്ക്‌ ലഭിക്കേണ്ട സേവനങ്ങള്‍ക്കായി ജില്ലാ കളക്‌ടറുടെ അദാലത്തിലേക്കുള്ള അപേക്ഷകള്‍ യോഗത്തിൽ സമര്‍പ്പിക്കാവുന്നതാണ്‌.

 

idukki news
Advertisment