Advertisment

കേരള സർക്കാർ വ്യാപാരി വ്യവസായികളെ ആത്മഹത്യ യിലേക്ക് തള്ളിവിടുന്നു:എം. മുരളി

New Update

ആലപ്പുഴ: കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിലുള്ള പീഡനവും നിലവിലെ ജി എസ് ടി യിലെ അപാകതകളും അമ്പലപ്പുഴ,കണ്ണൂർ,പത്തനംതിട്ട ജില്ലകളിൽ വ്യാപാരി വ്യവസായികളെ ആത്മഹത്യ യിലേക്ക് നയിച്ചതിന് സമാനമായ അവസ്ഥ കേരളത്തിൽ വീണ്ടും സംജാതമായിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം മുരളി എക്സ് എം എൽ എ പറഞ്ഞു.

Advertisment

publive-image

വ്യാപാരി വ്യവസായി കോൺഗ്രസ് ആലപ്പുഴ ജി എസ് ടി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരികളെ ആത്ഭഹത്യയിലേക്ക് നയിക്കുന്ന വാറ്റ് ,ജി എസ് ടി നടപടികൾ മൂലം കേരളത്തിൽ ഇനിയൊരു വ്യാപാരിക്ക് ഇത്തരം ദുരന്തമുണ്ടാകരുതെന്നും മറിച്ചായാൽ സംസ്ഥാന ധനമന്ത്രി യെ വീടുവിട്ട് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും വ്യാപാരി വ്യവസായി കോൺഗ്രസ് അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് അനി വർഗീസ് പറഞ്ഞു.

ജി എസ് ടി യിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്നും വാറ്റ് നികുതികളുടെ പേരിലുള്ള നടപടികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽനടത്തിയ പ്രതിഷേധ ധർണ്ണയിൽ അഡ്വ.എം ബി സജി,,അഹമ്മദ് കൊല്ലകടവ്, സി കെ വിജയകുമാർ, അബ്ദുൽ ബഷീർ,സിറിയക് ജേക്കബ്,അജിത് പഴവൂർ, തോമസ് ആൻറണി, രമേശ് ഉപ്പാൻസ്, കെ രാജൻ,കെ എം ഷക്കീർ പല്ലന, എം എ രതീഷ്,ജലാൽ വഹാബ്,സിബി ജോൺ,വി ഏ ഹരികുമാർ,വി വർഗീസ്, ബാബു കല്ലൂത്തറ,ബിജു പുതിയകാവ്, ജിജി മാത്യു, അശോകൻ കാളാശ്ശേരി, ബെന്നി ജോസഫ് , ഷാജി ഉടുമ്പാക്കൽ എന്നിവർ പ്രസംഗിച്ചു.

KERALA GOVT M MURALI
Advertisment