Advertisment

പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാൻ വാദിച്ച അഭിഭാഷകർക്ക് വക്കീല്‍ ഫീസ്‌ നൽകാൻ സർക്കാർ ഉത്തരവ്; തുക വ്യക്തമല്ല 

New Update

തിരുവനന്തപുരം : കൊവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സംസ്ഥാന സർക്കാർ ദില്ലിയിൽ നിന്നുള്ള അഭിഭാഷകർക്ക് വക്കീൽ ഫീസ് അനുവദിച്ചു. പെരിയ കേസിലെ സി ബി ഐ അന്വേഷണത്തിനെതിരെ ഹാജരായ ദില്ലിയിലെ അഭിഭാഷകർക്കാണ് പണം നൽകാൻ ഉത്തരവ്. ഇതിൽ തുക വ്യക്തമാക്കിയിട്ടില്ല.

Advertisment

publive-image

അഭിഭാഷകരായ മന്ദീർ സിംഗിനും പ്രഭാസ് ബജാജിന്റെയും യാത്രക്കും താമസത്തിനുമാണ് പണം അനുവദിച്ചത്. രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനുമാണ് പണം അനുവദിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായ മന്ദീർ സിങും പ്രഭാസ് ബജാജുമാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഇവർക്കാണ് ഇപ്പോൾ പണം അനുവദിച്ചിരിക്കുന്നത്.

murder case PERIYA MURDER CASE
Advertisment