Advertisment

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്കാര്‍ കേട്ട പൊങ്കാലയേക്കുറിച്ചൊന്നും പ്രധാനമന്ത്രി അറിഞ്ഞതേയില്ല ! ഹര്‍ത്താലിനെ ന്യായീകരിച്ച് 'പാവം' നരേന്ദ്രമോദി !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി∙ കേരളത്തിൽ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്കാര്‍ കേട്ട പൊങ്കാലയേക്കുറിച്ചൊന്നും പ്രധാനമന്ത്രി അറിഞ്ഞതേയില്ല. പകരം ഹര്‍ത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രംഗത്തെത്തി . ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമായതാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ നായർ എന്നയാൾ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. പ്രശ്നങ്ങളില്‍ ഇത്തരത്തിലുളള കടുത്ത നിലപാട് പ്രവര്‍ത്തകര്‍ എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മൂലം ബിജെപി പിടിച്ച പൊല്ലാപ്പ് പോലെ ഒരവസ്ഥ അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍ ഉണ്ടായി കാണില്ല.

സര്‍ക്കാരിന്‍റെ വനിതാ മതിലിനെ കടത്തിവെട്ടിയ തീരുമാനമായി ഫലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം മാറി . പതിവുപോലെ ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനം നടത്താന്‍പോലും ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ഇറങ്ങിയില്ല , നാണക്കേട്‌ കാരണം ! പക്ഷേ ഇതൊന്നും അറിയാതെ ഡല്‍ഹിയിലിരുന്നു പ്രധാനമന്ത്രി ഹര്‍ത്താലിനെ പുകഴ്ത്തി. അതേസമയം എത്ര ഹര്‍ത്താല്‍ നടത്തി എന്നത് പാര്‍ട്ടി ഘടകത്തിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഉദാഹരണമായി വിലയിരുത്തുന്ന പതിവനുസരിച്ച് സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട് ഹര്‍ത്താല്‍ വന്‍ വിജയം എന്നതായിരുന്നു എന്നാണ് റിപ്പോര്‍ട്ട് .

നമോ ആപ്’ വഴി ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് പരാമര്‍ശം. കേരളത്തിലെ ഭരണത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി, കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും ഭരണം അഴിമതിയുടെ മാതൃകയാണെന്നു കുറ്റപ്പെടുത്തി. രണ്ടുകൂട്ടര്‍ക്കും കാര്യക്ഷമത കാട്ടാനായിട്ടില്ലെന്നും നരേന്ദ്ര മോദി സംവാദത്തിനിടെ പറഞ്ഞു

bjp#harthal
Advertisment