Advertisment

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സിൽവർ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍‍:   മനുഷ്യാവകാശ സംരക്ഷണ സമിതി സിൽവർ ജൂബിലിയുടെ ഭാഗമായി തൃശൂർ ജില്ലാ വനിതാ വിഭാഗം ഒരു വർഷമായി നടത്തിവന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് സി.എം.അമ്പിളി ടീച്ചർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.ആർ.ധന്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

തൃശൂർ പട്ടണത്തിലെ തിരക്കൊഴിവാക്കാൻ ദിവാൻജിമൂല പാലവും സമീപ പാതകളുംപണി തീർത്ത് പൊതുജനത്തിനായി തുറന്നുകൊടുക്കണമെന്നും ആകാശ പാത എന്ന പ്രഹസനമല്ല, മറിച്ച് മൾട്ടി ഡൈരക്ഷൻ ഫ്ലൈ ഓവറുകളാണു് ശക്തൻ നഗറിൽ യാഥാർത്ഥ്യമാവേണ്ടതെന്നും ഇച്ഛാശക്തിയോടെ അതു നടപ്പിലാക്കാ നാണ് ഗവണ്മെന്റ് ശ്രമിക്കേണ്ടതെന്നുംആ മുഖപ്രസംഗം നടത്തിയ ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശ ധ്വംസനങ്ങളെ മുതലെടുത്ത് അധികാരത്തിലെത്തിയ സംസ്ഥാന സർക്കാർ കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ വക്താക്കളായി മാറിയെന്നും ഭരണകക്ഷി തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തിയിരിക്കുകയാണെന്നും നക്സലൈറ്റ് വേട്ടയെയും കസ്റ്റഡി മരണങ്ങളെയും പരാമർശിച്ച് ഇദ്ദേഹം തുടർന്നു പറഞ്ഞു.ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി,ചാവക്കാട് സെന്ററിലും ബൈപാസിലും വലതുവശം ചേർന്ന് വാഹനഗതാഗതം നടത്തുന്നത് അടിയന്തിരമായി നിരോധിക്കണമെന്നും ചാവക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ നടക്കുന്ന ഈ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുന്നത് നിയമ പാലകർക്ക് ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

publive-image

കാക്കിക്കുള്ളിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിയ സീനിയർ ഗ്രേഡ് പൊലീസ് ഒഫീസർ അപർണ്ണ ലവകുമാർ മുഖ്യാതിഥിയായിരുന്നു.വിവിധ മേഖലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപികമാർ, വനിതാ പൊലീസ് ഒഫീസർമാർ, വനിതാ കർഷകർ തുടങ്ങി 50 പേരെയും കായികാദ്ധ്യാപന രംഗത്ത് ജില്ലയുടെ അഭിമാനമായ മിനി സോയ് ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.

സാമൂഹ്യനീതി വകുപ്പ് റിട്ടയേഡ് ഡെ.ഡയരക്ടർ കെ.ജി.ശ്രീദേവിയമ്മ മൊമെന്റോ വിതരണം ചെയ്തു. മനുഷ്യാവകാശ സംരക്ഷണ സമിതിസംസ്ഥാന സെക്രട്ടരിമാരായ അഡ്വ: കെ.കെ.രാജീവൻ, കൊല്ലം സുകു, ജില്ലാ പ്രസിഡണ്ട് സജീവൻ നടത്തറ, അഡ്വ: അഖിൽ പി.സാമുവൽ, വസന്തൻ ചിയ്യാരം, വൈദ്യ ചന്ദ്രികാ മംഗളാനന്ദൻ, ജ്യോതി ആനന്ദ്, പി.ബി.ഷിബു,മിനി വിനോദ്,കെ.വി.സുനിത,തുടങ്ങിയവർ പ്രസംഗിച്ചു.സ്മിത ഷാജി,മുഹമ്മദ് ബഷീർ,ഉണ്ണികൃഷ്ണൻ,സന്തോഷ് നെടിയമ്പത്ത്,ജോയ്സി ജോസ്,ബിന്ദു പൂതേരി,രാജി സുഭാഷ്‌,റിയ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ നൃത്തനൃത്യങ്ങളും ഗാനാലാപനവുമരങ്ങേറി.

Advertisment